കൊച്ചി: പ്രവാസികളുമായി ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഒരു വിമാനം റദ്ദാക്കി. സര്‍വീസ് ശനിയാഴ്ചയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. ഇതോടെ അബുദാബി -കൊച്ചി സര്‍വീസ് മാത്രമായിരിക്കും നാളെ ഉണ്ടാകുക. അബുദാബിയില്‍ നിന്നുള്ള 200 യാത്രക്കാരുമായി വിമാനം നാളെ രാത്രി 9.15ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. നാളെ വിമാനത്താവളത്തില്‍ ഡ്യൂട്ടിയെടുക്കുന്ന ജീവനക്കാര്‍ക്ക് പി.പി.ഇ കിറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ADVERTISEMENT

വിമാത്താവളത്തില്‍ എത്തുന്ന പ്രവാസികളെ സാമൂഹിക അകലം പാലിച്ചായിരിക്കും ഇരുത്തുന്നത്. പരിശോധനകള്‍ നടത്തിയ ശേഷം തയ്യാറാക്കുന്ന പട്ടിക പ്രകാരം ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും എത്തിക്കും. 14 ദിവസം ക്വാറന്റൈനില്‍ കഴിയാനാണ് നിർദേശം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആശുപത്രിയിലേക്ക് മാറ്റും. പ്രവാസികളെ മടക്കി കൊണ്ടുവരുന്ന വിമാനം പിന്നീട് അണുവിമുക്തമാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here