പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി ഒരുങ്ങി; വിമാനത്താവളത്തില്‍ നാളെ എത്തുക 400 പേര്‍

കൊച്ചി: കൊറോണ ലോക്ഡൗണില്‍ വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിപുലമായ സംവിധാനം ഒരുക്കിയതായി വിമാനത്താവള അധികാരികള്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 8000 പേരെയെങ്കിലും താമസിപ്പിക്കാനുള്ള സംവിധാനം ഒരുക്കാനാണ് നിശ്ചയിച്ചിരുന്നത്. അബുദാബി, ദോഹ എന്നിവിടങ്ങളിലായി 400 പേര്‍ ആദ്യം എത്തും. അബുദാബി, ദോഹ എന്നിവിടങ്ങളില്‍ നിന്നുമുള്ള 400 പേരാണ് നാളെ കൊച്ചി വിമാനത്താവളത്തില്‍ എത്തുക. ഇവരെ പരിശോധനക്കുശേഷം സര്‍ക്കാര്‍ സംവിധാനത്തിലേക്ക് മാറ്റും.

ഒരാഴ്ച നിരീക്ഷണത്തില്‍ കഴിയാനുള്ള സംവിധാനം നെടുമ്പാശ്ശേരി പഞ്ചായത്തിലും ആലുവ മുന്‍സിപ്പാലിറ്റിയിലുമായി 4200 വീടുകള്‍ ഒരുക്കിയിരിക്കുകയാണ്. അതിനുശേഷം വീണ്ടും 7 ദിവസം സ്വന്തം വീട്ടിലും ഇവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്നാണ് നിര്‍ദ്ദേശം.നാലു കപ്പലുകള്‍ കൊച്ചിയില്‍ നിന്നും പുറപ്പെട്ടു കഴിഞ്ഞു. മാലിദ്വീപില്‍ നിന്നുള്ളവരേയും ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം എത്തിക്കുന്നത് കൊച്ചിയിലും മുംബൈയിലുമായിട്ടാണ്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here