ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വം കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ സംഭാവന നല്‍കിയ സംഭവത്തില്‍ ഹൈന്ദവ സംഘടനകള്‍ കടുത്ത പ്രതിഷേധത്തിൽ. ദുരിതാശ്വാസ നിധിയിലേക്ക് അടച്ച പണം തിരിച്ചു അടപ്പിക്കണമെന്നും, ഭഗവാന്‍റെ സ്വത്ത് വഹകളുടെ സംരക്ഷകരാകേണ്ട ഭരണ സമിതി തന്നെ സ്വത്ത് വഹകള്‍ നഷ്ടപ്പെടുത്തി , അതിനാല്‍ ദേവസ്വം നിയമം ലംഘിച്ച ഭരണ സമിതിയെ പിരിച്ചു വിടണം എന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യ വേദി സംസ്ഥാന സെക്രട്ടറി ആര്‍ വി ബാബു , ബി ജെ പി സംസ്ഥാന സെക്രട്ടറി എ നാഗേഷ് എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹിന്ദു മഹാ സഭയും ഹൈക്കോടതിയില്‍ എത്തിയിട്ടുണ്ട് . മൂന്നു ഹര്‍ജികളും ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

ക്ഷേത്ര ഫണ്ട് ദുരുപയോഗം ചെയ്തത് 1978 ലെ ഗുരുവായൂര്‍ ദേവസ്വം ആക്റ്റിന് എതിരാണെന്നും 1979 ലെ കെ എല്‍ ടി 350, കെ എച്ച് സി 187 തുടങ്ങിയ കോടതി വിധികള്‍ ദേവസ്വം ഫണ്ട് വിനിയോഗത്തെ സംബന്ധിച്ചുള്ളവയാണ് . നിയമത്തെ വെല്ലു വിളി ച്ചുള്ള ഭരണ സമിതിയുടെ നടപടി ധിക്കാര പരമാണെന്ന് ഗുരുവായൂര്‍ ക്ഷേത്ര കാര്‍മിക് സംഘം ആരോപിച്ചു.

ദേവസ്വം 5 കോടി രൂപ സംഭാവന നല്‍കിയത്  ദേവസ്വം കമ്മീഷണറുടെ അനുമതി ഇല്ലാതെയാണെന്നാണ് പുറത്ത് വരുന്ന വിവരം .പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി നല്‍കിയ വിഷയം ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നത് കൊണ്ടാണ് കമ്മീഷണര്‍ അനുമതി നല്‍കാന്‍ വൈമുഖ്യം കാണിക്കുന്നതത്രെ .

കമ്മീഷണറുടെ അനുമതി ലഭിക്കും എന്ന് കരുതിയാണ് തിരക്ക് പിടിച്ച് ഓൺ ലൈൻ ആയി അവൈലബിള്‍ കമ്മറ്റി ചേര്‍ന്ന്‍ ചെക്ക് കൈമാറിയത് എന്നാണ് അറിവാവുന്നത്. സര്‍ക്കാരിന്റെ ഭാഗമായ കമ്മീഷണര്‍ സംഭാവന നല്‍കാന്‍ അനുമതി നല്‍കും എന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നത് കൊണ്ടാണ് നിയമപരമായി കമ്മീഷണറുടെ അനുമതിയോടെയാണ് പണം നല്‍കുന്നതെന്ന് ദേവസ്വം ചെയര്‍മാന്‍ മാധ്യമ പ്രവര്‍ത്തകരോട് അവകാശപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here