ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 5 കോടി നൽകിയതിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിക്ഷേധിച്ചു. ജീവനക്കാർക്ക് കൃത്യമായി ശബളം പോലും നൽക്കാതെ കബളിപ്പിച്ച് നിരുത്തരപരമായി തന്നിഷ്ടപ്രകാരം ഭക്തർ കാണിയ്ക്ക സമർപ്പിച്ച പണം നിലവിലെ വ്യവസ്ഥകൾ എല്ലാം മാറ്റിമറിച്ച് രാഷ്ട്രീയ താല്പര്യത്തിനു് അനുസ് തൃതമായി നൽകിയതിൽ കമ്മിററി പ്രതിഷേധിച്ചു.കാണിയ്ക്കയിൽ ബലം അർപ്പിച്ച് മുന്നോട്ട് പോകുന്ന ദേവസ്വം. വീണ്ടു് വിചാരമില്ലാതെ ഇത്തരം പ്രവർത്തികൾ ആവർത്തിക്കുന്നത് അങ്ങേയറ്റം പ്രതിക്ഷേധാർഹമാണെന്നും , ദൂരവ്യാപക ദോഷം ചെയ്യുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഓൺലൈൻ വഴിയാണ് കമ്മിറ്റി ചേർന്ന് പ്രതിക്ഷേധം രേഖപ്പെടത്തിയത്. ഇത്തരത്തിൽ വിഷയം ദേവസ്വം അധികാരികളെ അറിയിയ്ക്കുവാനും തീരുമാനിച്ചു. മണ്ഡലം പ്രസിഡണ്ടു് ബാലൻ വാറണാട്ട് അദ്ധ്യക്ഷത വഹിച്ചു.കെ.പി.ഉദയൻ ,ശശി വാറണാട്ട്, ഒ.കെ.ആർ.മണികണ്ഠൻ, അരവിന്ദൻ പല്ലത്ത്;പി.ഐ. ലാസർ, എം.കെ.ബാലകൃഷ്ണൻ, ശിവൻ പാലിയത്ത്, വി.കെ.സുജിത്ത്, പി.കെ.ജോർജ്, മേഴ്സി ജോയ്, സ്റ്റീഫൻ ജോസ്, കെ.അരവിന്ദൻ.ഷൈൻ മനയിൽ, ശശി വല്ലാശ്ശേരി. ബിന്ദു നാരായണൻ എന്നിവർ പങ്ക് ച്ചേർന്ന് സംസാരിച്ചു.
