ചാവക്കാട്: കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് പോലീസിന് മികച്ച നേട്ടം. ഇൻസ്പെക്ടർ എസ്.എച്ച്.ഒ അനിൽ ടി മേപ്പിള്ളി, എസ്.ഐമാരായ യു.കെ ഷാജഹാൻ, കെ.പി ആനന്ദ്, കശ്യപൻ ഉൾപ്പെടെ സ്റ്റേഷനിലെ 46 പൊലീസുകാർക്കും ജില്ലാ പോലീസ് കമ്മീഷണർ ആദിത്യ ആർ ഐ.പി.എസ് ചാവക്കാട് സ്റ്റേഷനിൽ നേരിട്ടെത്തി അനുമോദന പത്രം നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം ഒട്ടേറെ ജന സേവന പ്രവർത്തനങ്ങളും ചാവക്കാട് പോലീസ് കാഴ്ചവെച്ചിരുന്നു. വീടുകളുടെ അറ്റകുറ്റപ്പണി, ശൗച്യാലയ നിർമ്മാണം, വീൽചെയർ വിതരണം, ഭക്ഷ്യ കിറ്റ് വിതരണം, അവശ്യ മരുന്നുകളുടെ വിതരണം തുടങ്ങി ഒട്ടേറെ സാമൂഹിക സേവന പ്രവർത്തനങ്ങളാണ് എസ്.എച്ച്.ഒ അനിൽ ടി മേപ്പിള്ളിയുടെ നേതൃത്വത്തിൽ ചാവക്കാട് പോലീസ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here