കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ തലപ്പിള്ളി താലൂക്ക് കമ്മറ്റി വടക്കാഞ്ചേരിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിത്യോപയോഗ കിറ്റുകള്‍ നൽകി.

തൃശൂര്‍ വടക്കാഞ്ചേരി: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ തലപ്പിള്ളി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ വടക്കാഞ്ചേരിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പച്ചക്കറി- പഴവര്‍ഗങ്ങളടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് – 19 പ്രതിരോധ കാലയളവില്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ ലഭ്യതക്കുറവനുഭവപ്പെടുന്ന സാഹചര്യത്തിലാണ് അസോസിയേഷന്‍ അംഗങ്ങള്‍ക്കായി  പഴങ്ങളും, ജൈവ പച്ചക്കറികളും  വിതരണം ചെയ്തത്. പ്രസ് ക്ലബ്ബ് പരിസരത്തു നടന്ന കിറ്റുകളുടെ വിതരണം കേരള പത്രപ്രവര്‍ത്തക സംസ്ഥാന കമ്മറ്റിയംഗം മനോജ് കടമ്പാട്ട് ഉദ്ഘാടനം ചെയ്തു.  തലപ്പിള്ളി താലൂക്ക് പ്രസിഡന്റ് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രാജശേഖരന്‍ കടമ്പാട്ട്, അരുണ്‍ദാസ്, ശിവപ്രസാദ്, ജോണി ചിറ്റിലപ്പിള്ളി, സിന്ധുരനായര്‍, റസല്‍, സജില്‍രാജ്, അഖില്‍, ബെന്‍ ജോണ്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

guest
0 Comments
Inline Feedbacks
View all comments