തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് രോഗം സ്ഥിരീകരിച്ചില്ല. 7 കേസുകൾ നെഗറ്റീവ് ആയി. കോട്ടയം 6, പത്തനംതിട്ട 1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയത്. 502 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 30 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് എട്ടു ജില്ലകള്‍ കോവിഡ് മുക്തമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ സംസ്ഥാനത്ത് 6 ജില്ലകളിൽ മാത്രമാണ് കോവിഡ് രോഗികൾ ചികിത്സയിലുള്ളത്. കണ്ണൂരിൽ 18 പേർ ചികിത്സയിലുണ്ട്. കോവിഡ് മുക്തമായി എട്ട് ജില്ലകൾ. കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് രോഗികളില്ലാത്തത്.
പുതുതായി ഇന്ന് ഹോട്സ്പോട്ടുകൾ ഒന്നുംതന്നെ ഇല്ല. നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലെ കുറവും ആശ്വാസകരമാണ്.
