ഗുരുവായൂർ : ലോകമാകെ മഹാമാരിയുടെ ദുരിതത്തിലാണ്. കേരളം തീർത്തും വ്യത്യസ്ഥമായി കോവിഡിനെ പ്രതിരോധിക്കുകയും ജനങ്ങളുടെ ചികിത്സ സൗജന്യമായി നൽകുകയും ജീവിക്കാനാവശ്യമായ ഭക്ഷണവും കരുതലും സർക്കാർ നൽകുകയുണ്ടായി. വലിയ സാമ്പത്തിക പ്രതിസന്ധിയിലും ജനങ്ങളെ സംരക്ഷിക്കുന്ന സർക്കാരിനെ സഹായിക്കാൻ LIC ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (CITU) സംസ്ഥാന കമ്മറ്റി സമാഹരിക്കുന്ന ഫണ്ടിലേക്ക് തൃശൂർ ജില്ലാ കമ്മറ്റി 296 900 രൂപ ബഹുമാനപെട്ട ഗുരുവായൂർ MLA ശ്രീ കെ വി അബ്ദുൾ ഖാദർ അവർകൾക്ക് LIC ഏജന്റ്സ് ഓർഗ്ഗനൈസേഷൻ ജില്ലാ പ്രസിഡന്റ് ടി.എസ് ഷെനിൽ കൈമാറി. ജില്ലാ കമ്മറ്റി അംഗങ്ങളായ വത്സൻ മാളിയേക്കൽ KS പ്രദീപ്, രാജലക്ഷ്മി ബാലൻ എന്നിവർ പങ്കെടുത്തു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here