ബംഗളൂരു : ലോക്ഡൗണിനു ശേഷം കര്‍ണാടകയില്‍ ബിവറേജ് തുറന്നതോടെ ഒരാള്‍ വാങ്ങിയത് അരലക്ഷത്തിന്റെ മദ്യം. ബില്ല് വൈറലായതോടെ വാങ്ങിയ ആളും വില്‍പ്പന നടത്തിയ ആളും ഒളിവില്‍. ബംഗളൂരുവിലാണ് ലോകത്ത് കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവം നടന്നിരിക്കുന്നത്. കര്‍ണാടക സ്വദേശിയാണ് അരലക്ഷത്തിന്റെ മദ്യം വാങ്ങികൂട്ടിയിരിക്കുന്നത്. 52,841 രൂപയുടെ മദ്യമാണ് ഇയാള്‍ വാങ്ങിയത്. ബില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് മദ്യഷോപ്പ് ഉടമയും മദ്യം വിറ്റയാളും കുടുങ്ങിയത്.

ഒരാള്‍ക്ക് വില്‍ക്കാവുന്ന പരിധിയില്‍ കൂടുതല്‍ മദ്യം വിറ്റതിനെതിരെ കര്‍ണാടക എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് കേസെടുത്തിരിക്കുകയാണ്. ചില്ലറ വില്‍പ്പനശാലകളില്‍ ഒരാള്‍ക്ക് 2.6 ലിറ്ററില്‍ കൂടുതല്‍ മദ്യവും 18 ലിറ്ററില്‍ കൂടുതല്‍ ബിയറും വില്‍ക്കാന്‍ പാടില്ല. മദ്യഷോപ്പിലെ ബില്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് കേസെടുത്തത്. ദക്ഷിണ ബെംഗളൂരുവില്‍ തവരക്കരെയിലെ വനില സ്പിരിറ്റ് സോണില്‍ നിന്നാണ് ഇത്രയും രൂപയ്ക്ക് മദ്യം വാങ്ങിയത്.13.5 ലിറ്റര്‍ വിദേശ മദ്യവും 35 ലിറ്റര്‍ ബിയറുമാണ് ഈ ബില്‍ പ്രകാരം വിറ്റിരിക്കുന്നത്. കേസെടുത്തതോടെ വിശദീകരണവുമായി ഷോപ്പ് ഉടമ എത്തി .എട്ട് പേരാണ് മദ്യം വാങ്ങിച്ചതെന്നും ഒരു ബില്ലില്‍ ഇത് ഒരുമിച്ച് രേഖപ്പെടുത്തിയതാണെന്നുമാണ് വിശദീകരണം. എട്ട് പേര്‍ മദ്യം വാങ്ങി ഒരു ഡെബിറ്റ് കാര്‍ഡില്‍ നിന്ന് പണം നല്‍കുകയായിരുന്നു. ഇതിന്റെ ബില്ലാണ് പുറത്ത് വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here