തൃശൂരിൽ ആംബുലൻസ് മറിഞ്ഞ് സ്റ്റാഫ് നഴ്സ് മരിച്ചു. ഗവ. ആശുപത്രിയിലെ ‘108’ ആംബുലൻസ് മറിഞ്ഞാണ് അപകടം. പെരിങ്ങോട്ടുകര സ്വദേശി താണിക്കൽ ചമ്മണത്ത് വർഗീസിന്റെ മകൾ ഡോണ (23) യാണ് മരിച്ചത്. ‍ഡ്രൈവർ അന്തിക്കാട് സ്വദേശി അജയ്‌കുമാറിന് ​ഗുരുതരമായി പരുക്കേറ്റു

ADVERTISEMENT

തിങ്കളാഴ്ച വൈകീട്ട് 6.45 ഓടെ അന്തിക്കാട് ആൽ സ്റ്റോപ്പിനു സമീപമാണ് അപകടം. രോഗിയെ കൊണ്ടുവരാൻ വീട്ടിലേക്ക്‌ പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. എതിരേ വന്ന കാറിനെ മറികടക്കാൻ ശ്രമിക്കവേ ആംബുലൻസ് നിയന്ത്രണംവിട്ട് റോഡരികിലെ വീട്ടുമതിലിൽ ഇടിച്ചു മറിയുകയായിരുന്നു. അന്തിക്കാട് പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ആംബുലൻസിന്റെ വാതിൽ പൊളിച്ചാണ് ഡോണയേയും അജയകുമാറിനേയും പുറത്തെടുത്തത്. ഉടൻ തന്നെ ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയോടെ ഡോണ മരിക്കുകയായിരുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here