ചാവക്കാട്ടിലെ മാധ്യമ പ്രവർത്തകർക്ക് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകി.

ചാവക്കാട്:: കോവിഡ് ഭീതിക്കിടയിലും  ഉത്തരവാദിത്തം ആത്മാർഥതയോടെ നിർവഹിക്കുന്ന ചാവക്കാട്ടിലെ മാധ്യമ പ്രവർത്തകർക്ക് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറിയും, പലവ്യഞ്‌ജനങ്ങളും അടങ്ങുന്ന ഭക്ഷ്യ കിറ്റുകൾ നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ.ജി.കൃഷ്ണൻ കിറ്റുകൾ പ്രസ് ക്ലബ്  പ്രസിഡൻ്റ് കെ.സി. ശിവദാസിന് കൈമാറി. ജില്ലാ ജന സെക്രട്ടറി എച്ച് എം നൗഫൽ, നിയോജകമണ്ഡലം ജന.സെക്രട്ടറിമാരായ കെ.ബി സുബീഷ്, പി.കെ ഷനാജ്, യൂത്ത് കോൺഗ്രസ് നേതാവ് അഷറഫ് ഹൈദരാലി എന്നിവർ നേതൃത്വം നൽകി. മാധ്യമ പ്രവർത്തകരായ എം. എസ് ശിവദാസ്, ആർ എച്  ഹാരിസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here