ഗുരുവായൂർ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ നഗരസഭ 23-ാം വാർഡിലെ വീടുകളിലെ മുഴുവൻ അംഗങ്ങൾക്കും കൗൺസിലർ പ്രിയ രാജേന്ദ്രന്റെ നേതൃത്വത്തിൽ സൗജന്യമായി മാസ്റ്റുകൾ നൽകി. മാംഗോ ബേക്കേഴ്സ് ഉടമ ശ്രീ ബാബു കിഴുവറയുടെ വസതിയിൽ നടന്ന ചടങ്ങിൽ ശ്രീ ബാബുവിന് മാസ്ക് നൽകി കൊണ്ട് കൗൺസിലർ ശ്രീമതി പ്രിയ രാജേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.മുൻ പ്രതിപക്ഷ നേതാവ് ശ്രീ കെ .പി എ റഷീദ് അദ്ധ്യക്ഷത വഹിച്ചു ‘ ശ്രീ പ്രതീഷ് ഓടാട്ട് പോളി ഫ്രാൻസിസ് വി.എസുബൈർ എന്നിവർ പ്രസംഗിച്ചു. 500 വീടുകളിലായി കഴുകി ഉപയോഗിക്കാൻ കഴിയുന്ന 2500 മാസ്കുകളാണ് നൽകിയത്

LEAVE A REPLY

Please enter your comment!
Please enter your name here