ഗുരുവായൂര്‍ : കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും കോടികള്‍ നല്‍കാന്‍ നീക്കം . നാളെ നടക്കുന്ന ദേവസ്വം ഭരണസമിതിയുടെ അടിയന്തിര യോഗം ഇത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് അറിയുന്നു . ദുരിതാശ്വാസനിധിയിലേക്ക് ദേവസ്വം ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളമായി ഏകദേശം അഞ്ച് കോടി രൂപയോളം നല്‍കുന്നതിന് പുറമെയാണ് ബാങ്കിലെ സ്ഥിരനിക്ഷേപത്തില്‍ നിന്ന് പണം നല്‍കുന്നത് . ക്ഷേത്രം അടച്ചിട്ടത് വഴി ഒരു രൂപ വരുമാനം ഇല്ലാതെ ഇരിക്കുന്ന സമയത്ത് ഭഗവാന്‍റെ കോടികള്‍ നഷ്ടപ്പെടുത്തുന്നത് ജീവനക്കാരിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്

ADVERTISEMENT

ദേവസ്വ ത്തിലെ ആനകള്‍ക്കും , വേങ്ങാട്ടെ ഗോകുലത്തിലെ പശുക്കള്‍ക്കും തീറ്റക്കായി പ്രതിമാസം കോടികള്‍ ചിലവ് വരുന്നു ,വൈദ്യുതി ,കുടി വെള്ള ചാര്‍ജ് ,സബ് സ്റ്റേഷനില്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഡീസല്‍ എന്നിവയുടെ ചിലവും ജീവനക്കാരുടെ പെന്‍ഷന്‍ ശമ്പളം അടക്കം പത്ത് കോടി രൂപ യോളമാണ് ദേവസ്വത്തിന് ഒരു മാസം ചിലവ് വരുന്നതത്രെ . ഇപ്പോഴത്തെ അവസ്ഥയില്‍ ക്ഷേത്രംഎന്ന് തുറക്കുമെന്ന് ഒരു ധാരണയും ആര്‍ക്കുമില്ല .തുറന്നാല്‍ തന്നെ വലിയ തോതില്‍ ഭക്തര്‍ ക്ഷേത്രത്തില്‍ എത്താന്‍ മാസങ്ങള്‍ എടുക്കും അത് വരെ ശമ്പളം മറ്റു ചിലവുകള്‍ എന്നിവക്കായി ക്ഷേത്രത്തിലെ സ്ഥിര നിക്ഷേപം തന്നെ എടുക്കേണ്ടി വരുന്ന അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത് . . നേരത്തെ പ്രളയ സമയത്ത് അഞ്ചു കോടി നല്‍കിയ കേസ് ഹൈക്കോടതി ഫുള്‍ ബെഞ്ചിന്‍റെ പരിഗണനയില്‍ ആണ് .അതിനിടയിലാണ് ദുരിതാശ്വാസ നിധിയിലേക്ക് വീണ്ടും സംഭാവന നല്‍കാനുള്ള തിരക്കിട്ട നീക്കം നടത്തുന്നത് .ഗുരുവായൂര്‍ ദേവസ്വം നിയമവും ചട്ടവും അനുസരിച്ച് സംഭാവന നല്‍കുന്നത് നിയമ വിരുദ്ധവുമാണ്.

COMMENT ON NEWS

Please enter your comment!
Please enter your name here