പയ്യന്നൂർ: ലോക്ക്ഡൗണില്‍ പൂട്ടിയിട്ട ജ്വല്ലറി വൃത്തിയാക്കാനെത്തിയ തൊഴിലാളികള്‍ കണ്ടത് മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പിനെ. പയ്യന്നൂർ ടൗണിൽ കരിഞ്ചാമുണ്ടി ക്ഷേത്ര പരിസരത്തെ ജ്വല്ലറിയിലാണ് പെരുമ്പാമ്പ് അടയിരുന്നത്.കെട്ടിടത്തിന്റെ പിന്നിലുള്ള മുറിയിൽ പഴയ സാധനങ്ങൾക്കിടയിലായിരുന്നു പെരുമ്പാമ്പിനെ കണ്ടെത്തിയത്.

3 മീറ്റർ നീളവും 24 കിലോ തൂക്കവുമുണ്ട് ഈ പാമ്പിന്. വിവരമറിഞ്ഞ് വനംവകുപ്പ് വൈൽഡ് ലൈഫ് റെസ്ക്യുവർ പവിത്രൻ അന്നൂക്കാരൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പെരുമ്പാമ്പ് മുട്ടയിട്ടിട്ട് രണ്ടാഴ്ചയായായെന്നാണ് വിവരം. വനംവകുപ്പിന്റെ സഹായത്തോടെ മുട്ട വിരിയിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here