പൂവള്ളിയും കുഞ്ഞാടും എന്ന ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ച ബേസിൽ ജോർജ് വാഹനാപകടത്തിൽ മരിച്ചു. മൂവാറ്റുപുഴയ്ക്ക് സമീപം മേക്കടമ്പിലുണ്ടായ അപകടത്തിലാണ് മരണം.

ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അപകട സംഭവിച്ചത്. ബേസിലിനൊപ്പം കാറിലുണ്ടായിരുന്ന അശ്വിൻ, നിതിൻ എന്നിവരും മരിച്ചു. വാളകം മേക്കടമ്പ് നടപ്പറമ്പേൽ ജോർജ്, സിജി ദമ്പതികളുടെ മകനാണ് ബേസിൽ. അശ്വിനും നിതിനും വാളകം സ്വദേശികളാണ്. നാല് പേരുടെ നിലഗുരുതരമാണ്. നിയന്ത്രണം വിട്ട കാർ ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here