ഗുരുവായൂർ: കോവിഡ് ഭീതിക്കിടയിലും തങ്ങളുടെ ഉത്തരവാദിത്തം ആത്മാർഥതയോടെ നിർവഹിക്കുന്നവരാണ് മാധ്യമ പ്രവർത്തകർ. ഗുരുവായൂരിലെ പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറിയും, പലവ്യഞ്‌ജനങ്ങളും അടങ്ങുന്ന ഭക്ഷ്യ കിറ്റുകൾ നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ.ജി.കൃഷ്ണൻ കിറ്റുകൾ പ്രസ് ക്ലബ്, പ്രസ് ഫോറം പ്രസിഡന്റുമാർക്ക് കൈമാറി. ജില്ലാ ജന സെക്രട്ടറി എച്ച് എം നൗഫൽ, നിയോജകമണ്ഡലം ജന.സെക്രട്ടറിമാരായ കെ.ബി സുബീഷ്, പി.കെ ഷനാജ്, യൂത്ത് കോൺഗ്രസ് നേതാവ് അഷറഫ് ഹൈദരാലി എന്നിവർ നേതൃത്വം നൽകി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here