ചേററുവ: എങ്ങണ്ടിയൂർ പഞ്ചായത്ത് മുസ്ലിം ലിഗ് കമ്മിറ്റിയും, ഗ്ലോബൽ കെ എം സി സി പഞ്ചായത്ത് കമ്മിറ്റിയും, ഷിഹാബ് തങ്ങൾ റിലീഫ് സെലും സംയുക്തമായി നടത്തുന്ന സ്നേഹസ്പർശം 2020 പ്രതിമാസ പെൻഷൻ വിതരണം നടന്നു. അഞ്ചാം ഘട്ട ഉദ്ഘാടനവും, റംളാൻ റിലീഫ് വിതരണ ഉദ്ഘാടനവും ഗുരുവായൂർ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും, ഷിഹാബു് തങ്ങൾ റിലീഫ് സെൽ ചെയർമാനുമായ വി.പി. അബ്ദുൾ ലത്തീഫ് ഹാജി മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ആർ.എം. സിദ്ധി ക്ക് നല്കി നിർവ്വഹിച്ചു. ചടങ്ങിൽ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് റഫീഖ് സെയ്തുമുഹമ്മദ് ജില്ലാ കമ്മിറ്റി അംഗം ആർ.വി.സാദിക്ക്, കെ എം സി സി നേതാക്കളായ ബഷീർ ചേറ്റുവ, വി.കെ. അബ്ദുൾ കരീം, വാർഡ് ഭാരവാഹികളായ പി.കെ. ഇസ്മായിൽ, പി. കെ. റഷീദ് തുടങ്ങിയവർ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here