തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് കടകള്‍ നിര്‍ബന്ധിച്ച്‌ അടപ്പിക്കരുതെന്ന് ഡി.ജി.പി ലോ‌ക്‌നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കടകള്‍ക്ക് ഇന്ന് തുറക്കാമെന്നും നിര്‍ബന്ധിച്ച്‌ അടപ്പിക്കരുതെന്നും ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കി. എന്നാൽ ഞായറാഴ്ച ദിവസം പൂര്‍ണ ഒഴിവു ദിവസമായി കണക്കാക്കണമെന്നും കടകളോ ഓഫീസുകളോ തുറക്കരുതെന്നുമാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചത്.

കൂടാതെ കടകളും ഓഫീസുകളും തുറക്കാന്‍ പാടില്ലെന്നും വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു, എന്നാല്‍ ഈ ഞായറാഴ്ച ഇത് നടപ്പാക്കാന്‍ വിഷമമുണ്ടാകുമെന്നും തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി കൊണ്ടു വരാനുമാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്, തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ തോതില്‍ കൊണ്ടു വരാനാണ് തീരുമാനമായിരിയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here