ഗുരുവായൂർ: യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ മാസ്ക്ക് വിതരണത്തിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭയുടെ വിവിധ സെന്ററുകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊതുജനങ്ങൾക്ക് മാസ്‌ക്കുകൾ വിതരണം ചെയ്തു. ഗുരുവായൂർ കിഴക്കേ നട, പടിഞ്ഞാറേ നട, റെയിൽവേ ഗേറ്റ് പരിസരം, കൈരളി ജംക്ഷൻ, തൈക്കാട് തിരിവ്, തമ്പുരാൻപടി സെന്റർ, തിരുവെങ്കിടം എന്നിവിടങ്ങളിലാണ് യൂത്ത് കോൺഗ്രസ് മാസ്ക്ക് വിതരണം നടത്തിയത്.

ADVERTISEMENT

നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ.ജി.കൃഷ്ണൻ, ജന.സെക്രട്ടറിമാരായ സുബീഷ് താമരയൂർ, ഷനാജ് പി.കെ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വി.കെ സുജിത്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ശശി വാറണാട്ട്, ബ്ലോക്ക് സെക്രട്ടറി ശിവൻ പാലിയത്ത്, മുൻ മണ്ഡലം സെക്രട്ടറി പോളി ഫ്രാൻസിസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ രഞ്ജിത്ത് പാലിയത്ത്, കെ.യു മുസ്താക്ക്, സജി റോയ്, വി.എ സുബൈർ, പി.ആർ പ്രകാശൻ, പി.കൃഷ്ണദാസ്, റിയാസ് പി.എം, ജിതിൻ സി.ജി, ക്ലീറ്റസ് എം.ജെ, സ്റ്റീഫൻ കാവീട്, മനീഷ്, വിനോദ്,വിഷ്ണു, ശ്രീനാഥ്, നിഷാദ് ആർ.കെ‌ എന്നിവർ നേതൃത്വം നൽകി.

COMMENT ON NEWS

Please enter your comment!
Please enter your name here