തൃശ്ശൂർ: ‘ബ്ലഡ് ബാങ്കുകൾ നിറയ്ക്കാം’ എന്ന ആശയത്തെ ആസ്പദമാക്കി യൂത്ത് കോൺഗ്രസ് തൃശ്ശൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുടർച്ചയായി ഏഴ് ദിവസം രക്തദാന ക്യാമ്പ് നടത്തി. ഓരോ ദിവസം ഓരോ കമ്മിറ്റിയാണ് രക്തദാനം ചെയ്തത്.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എ.പ്രസാദ് രക്തദാനം നിർവഹിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജിജോമോൻ ജോസഫ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജെലിൻ ജോൺ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ ആൽവിൻ തോമസ്, അജീഷ് ആനന്ദൻ, വിൽബിൻ വിൽസൺ, സജീഷ് ഈച്ചരത്ത്, എബിമോൻ തോമസ് എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here