പരുക്കു പറ്റിയ കുഞ്ഞിനെയും കൊണ്ട് തെരുവു പൂച്ച ആശുപത്രിയിൽ; ചികിത്സ നൽകി ഡോക്ടർമാർ

പരുക്കു പറ്റിയ കുഞ്ഞിനെ സ്വയം ആശുപത്രിയിലെത്തിച്ച് അമ്മപ്പൂച്ചയുടെ വാത്സല്യം. ഇസ്താംബൂളിലെ ഒരു ആശുപത്രിയിലേക്കാണ് അമ്മപ്പൂച്ച കുഞ്ഞിനെയും കൊണ്ട് എത്തിയത്. കുഞ്ഞിന് ചികിത്സ നൽകിയ ഡോക്ടർമാർ അമ്മക്ക് പാലും ഭക്ഷണവും നൽകുകയും ചെയ്തു. ഇതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

വായകൊണ്ട് കടിച്ചുപിടിച്ചാണ് തൻ്റെ പരുക്കു പറ്റിയ കുഞ്ഞിനെ അമ്മപ്പൂച്ച് ആശുപത്രിയിൽ എത്തിച്ചത്. കൗതുകക്കാഴ്ച കണ്ട ആരോഗ്യപ്രവർത്തകർ ഉടൻ തന്നെ പൂച്ചക്കുഞ്ഞിനെ പരിശോധിച്ചു. അമ്മ ആരോഗ്യപ്രവർത്തകർ നൽകിയ പാൽ കുടിക്കുമ്പോൾ കുഞ്ഞ് ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു. കുഞ്ഞിനെ പരിശോധിച്ച ശേഷം അമ്മയെയും ആരോഗ്യപ്രവർത്തകർ പരിശോധിച്ചു. രണ്ട് പൂച്ചകളും ആരോഗ്യത്തോടെയിരിക്കുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു. പക്ഷേ, അല്പം കൂടി മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിനായി ഇരുവരെയും മൃഗാശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. മെർവ് ഓസ്കാൻ എന്ന ട്വിറ്റർ ഹാൻഡിലിലാണ് ഈ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here