തൃശൂർ : ചാവക്കാട് എടക്കഴിയൂർ സ്വദേശി റാസൽഖൈമയിൽ കോവിഡ് ബാധിച്ച് മരിച്ചു. എടക്കഴിയൂര്‍ നാലാംകല്ല് കറുപ്പംവീട്ടില്‍ പള്ളത്ത് വീട്ടില്‍ ഹസന് – നബീസ ദമ്പതികളുടെ മകന് മുഹമ്മദ് ഹനീഫയാണ് (63) റാസല്‍ഖൈമയില്‍ മരിച്ചത്. 22 വര്‍ഷമായി യു.എ.ഇയിലുള്ള മുഹമ്മദ് ഹനീഫ റാസല്‍ഖൈമ അറേബ്യന്‍ ഇൻറര്‍നാഷണല്‍ കമ്പനിയില്‍ (എ.ആര്.സി) സൂപ്പര്‍വൈസറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. പനിയത്തെുടര്‍ന്ന് റാക് സഖര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഭാര്യ: റഫീഖ. മക്കള്‍: ഹാഷില്, അസ്ബിന. കുടുംബവും റാസൽഖൈമയിലുണ്ട്. വർഷങ്ങളായി നാട്ടിൽ കോയമ്പത്തൂരിലാണ് ഇവർ. അതേസമയം യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം വിദഗ്ധ ഡോക്ടര്‍മാര്‍, നഴ്സസുമാര്‍ എന്നിവരുള്‍പ്പെടുന്ന 88 അംഗ ഇന്ത്യന്‍ മെഡിക്കല്‍ സംഘം ഉടന്‍ യുഎഇയിലെത്തും.
