ചാവക്കാട്: കോവിട്-19 മഹാമാരിയിൽ നിത്യജീവിതത്തിനു പോലും വകയില്ലാത്ത സാധാരണക്കാർക്കും പ്രവാസി കുടുംബങ്ങൾക്കും ലോക്ക്ഡൗൺ കാലഘട്ടത്തെങ്കിലും അത്യാവശ്യ മരുന്നുകൾ സൗജന്യമായി കൊടുക്കുവാൻ സർക്കാർ തയ്യാറാവണമെന്ന് കെ.എം.സി.സി അബുദാബി സംസ്ഥാന മുൻ സെക്രട്ടറി കെ.കെ.ഹംസക്കുട്ടി സർക്കാരിനോട് ആവശ്യപ്പെട്ടു. ചാവക്കാട് മുനിസിപ്പാലിറ്റി നഗരസഭാ അംഗങ്ങൾ മുൻകൈയെടുത്തു പുന്നയിൽ നടത്തിയ മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ADVERTISEMENT

കാരുണ്യ പ്രവർത്തന രംഗത്തുള്ള സന്മനസ്സുള്ളവരെ കണ്ടെത്തി ആവശ്യമായ മരുന്ന് മുഴുവൻ വിലയും നൽകിയാണ് ഇപ്പോൾ എത്തിച്ചു കൊടുക്കുന്നത്. അവശരും ദുർബലരും മുതിർന്ന പൗരന്മാരും ഉൾകൊള്ളുന്ന സാധാരണ കുടുംബങ്ങളിലേക്ക് “ഫ്രീ മെഡിസിൻ” പദ്ധതി ആരംഭിക്കാൻ സർക്കാർ മുന്നോട്ടു വരണമെന്നും ആവശ്യപ്പെട്ടു.

മുനിസിപ്പൽ കൗൺസിലർ ഷാഹിദ മുഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കബീർ പുന്ന മരുന്ന് ഏറ്റു വാങ്ങി. കൗൺസിലർ ഹിമ മനോജ്‌, മുജീബ് പുന്ന എന്നിവർ സംസാരിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here