ഗുരുവായൂര്‍ : ഗുരുവായൂരിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ബീഹാർ സ്വദേശികകള്‍ക്ക് നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ , നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ കെ വി വിവിധ് എന്നിവരുടെ നേതൃത്വത്തിൽ ലഡുവും , മാസ്കുകളും നൽകി ഊഷ്മളമായ യാത്രയയപ്പ് നൽകി. 44 പേരാണ് ലേബർ ഡിപ്പാർട്ട്മെന്റ് മുഖേന നാട്ടിലേക്ക് മടങ്ങുന്നത് . നഗരസഭ ടൗൺ ഹാളിൽ വെച്ച് യാത്രാ രേഖകളും ആരോഗ്യ പരിശോധനയും പൂർത്തീകരിച്ച ശേഷം കെ എസ് ആർ ടി സി ബസ്സിലാണ് തൃശ്ശൂരിലേക്ക് യാത്രയായത് .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here