ഗുരുവായൂർ: പ്രവാസികളെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുന്നതിനായി ഗുരുവായൂരിലെ 135 ലോഡ്ജുകളിൽ പരിശോധന പൂർത്തിയായി. വിവിധ വകുപ്പുകളിൽനിന്നായി കളക്ടർ നിശ്ചയിച്ച അഞ്ച് സ്ക്വാഡുകളാണ് വെള്ളി,ശനി ദിവസങ്ങളിൽ പരിശോധന നടത്തിയത്.
അയ്യായിരത്തോളം പ്രവാസികളെയാണ് ജില്ലയിൽ ക്വാറന്റൈനിലാക്കേണ്ടത്. ആവശ്യമെങ്കിൽ മാത്രമേ ഗുരുവായൂരിലെ ലോഡ്ജുകൾ ഉപയോഗിക്കൂവെന്ന് മന്ത്രി എ.സി.മൊയ്തീൻ ലോഡ്ജുടമകളെ അറിയിച്ചിരുന്നു. അതിനുവേണ്ടിയുള്ള മുൻകരുതൽ പരിശോധനയാണ് നടത്തിയത്. റവന്യു വകുപ്പ്,നഗരസഭ,ആരോഗ്യ വിഭാഗം,പി.ഡബ്ലിയു.ഡി,ഡോക്ടർമാർ തുടങ്ങിയവരായിരുന്നു സ്ക്വാഡിൽ ഉണ്ടായിരുന്നത്.