ഗുരുവായൂർ: കൊറോണ ലോക് ഡൗണിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ, നിതിൻ നാരായണൻ കാമറയിൽ പകർത്തുന്നത് വളരെ പ്രശാന്ത സുന്ദരമായ സ്ഥലത്ത് കടലാസു വള്ളവുമായി കളിക്കുന്ന പെൺകുട്ടിയുടെ ചിത്രമാണ്. എന്നാൻ ആ സ്ഥലം എവിടെയെന്ന് അറിഞ്ഞാൽ മനസിലാകുന്നത് ഫോട്ടോഗ്രാഫിയുടെയും നിതിൻ നാരായണൻ എന്ന ഫോട്ടോഗ്രാഫറുടെയും ക്രാഫ്റ്റ് തന്നെയാണ്.

ADVERTISEMENT

ഗുരുവായൂർ ദേവസ്വം ജീവനക്കാരനായ നാരായണൻ്റെയും വിലാസിനിയുടെയും മകനായ നിതിൻ, പത്താം ക്ലാസ് മുതൽക്കേ ഫോട്ടോഗ്രാഫിയിൽ തൽപരനായിരുന്നു. ബിരുധ ധാരിയായ നിതിൻ നാരായണൻ്റെ പല ഫോട്ടോകളും ഏറെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. 13 വർഷത്തിലേറെയായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന നിതിൽ നാരായണന് ഏറെ അവാർഡുകൾ ഫോട്ടോഗ്രാഫിയിൽ ലഭിച്ചിട്ടുണ്ട്.

Nithin Narayanan

COMMENT ON NEWS

Please enter your comment!
Please enter your name here