ഗുരുവായൂർ:കുടുംബശ്രീ വായ്പ്പാ തട്ടിപ്പിനെതിരെ മഹിള മോർച്ച ജില്ല അടിസ്ഥാനത്തിൽ കുടുംബശ്രീ അംഗങ്ങളിൽ നിന്നും ഒപ്പ് ശേഖരിച്ചു കൊണ്ട് ജില്ല കളക്ടർക്ക് നിവേദനം നൽകി.പരിപാടിയുടെ ഒദ്യോഗിക ഉദ്ഘാടനം മഹിള മോർച്ച  സംസ്ഥാന അദ്ധ്യക്ഷ അഡ്വ.നിവേദിത സുബ്രഹ്മണ്യൻ തൃശൂരിൽ നിർവ്വഹിച്ചു.
കോവിഡ് അതിജീവനത്തിന് സഹായമായി കുടുംബശ്രീക്കാർക്ക് 5000 രൂപ മുതൽ 20000  രൂപവരെ 9%പലിശ സബ്സിഡിയിൽ | ലോൺ കൊടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജോലിക്കുപോകാനും പുറത്തിറങ്ങാനും സാധിക്കാത്ത സ്ത്രീകൾ വളരെ പ്രതീക്ഷയോടെയാണ് നോക്കി കണ്ടത്.തുടക്കത്തിൽ പ്രഖ്യാപിച്ച മാനദണ്ഡങ്ങൾ പാലിച്ചുകോണ്ട് ആവശ്യക്കാർ മാർച്ച് 30 -ന് മുമ്പ് എഡിഎസ് മുഖേന അറിയിക്കുകയും,31ന് അവ ജില്ലാ മിഷനിൽ  അപ്ഡേറ്റ് ചെയ്തതുമാണ്.ഇപ്പോൾ കർശന മാനദണ്ഡങ്ങൾ  നടപ്പിലാക്കി ബഹുഭൂരിപക്ഷം പേർക്കും ഈ ലോൺ നിഷേധിക്കുന്ന വഞ്ചനാപരമായ സമീപനമാണ് സർക്കാർ കൈക്കൊണ്ടിട്ടുളളത്.6500 രൂപ മാത്രം സ്വന്തം റിസ്കിൽ ബാങ്കിൽ നേരിട്ട് അടച്ചു തീർക്കാവുന്ന രീതിയിലാണ് ലോൺ കൊടുക്കുന്നത്.ദുരിതം അനുഭവിക്കുന്ന  മുഴുവൻ കുടുംബശ്രീ അംഗങ്ങൾക്കും കർശന മാനദണ്ഡങ്ങൾ ഒഴിവാക്കിക്കൊണ്ട് വാഗ്ദാനം ചെയ്തതുപോലെ 20000-രൂപ വായ്പ അനുവദിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മഹിളാമോർച്ച  ജില്ലാകമ്മറ്റികൾ  നിവേദനം നൽകിയത്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here