ഗുരുവായൂർ: ഗുരുവായൂർ ആനപ്രേമി സംഘത്തിന്റെ ആഭിമുഖത്തിൽ ആനക്കോട്ടയിലെ ആനകൾക്ക് കുക്കുംബർ നൽകി. ചൂടുകാലത്ത് ആനകൾക്ക് ശരീരം തണുപ്പിക്കുന്നതിന് തണ്ണിമത്തനും വെള്ളരിയും കുക്കുമ്പറുമോക്കെ വളരെ നല്ലതാണ്. ചാലിശ്ശേരിയിലെ ഒരു യുവ കർഷകന്റെ പച്ചക്കറി തോട്ടത്തിൽ വിളവെടുക്കാൻ പാകമായ കുക്കുംബർ വിൽപ്പന നടത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ കൂടിയാണ് ആനപ്രേമി സംഘം ഭാരവാഹികൾ ഇടപെട്ട് കർഷകരെ സഹായിക്കുക എന്ന ലക്ഷ്യംകൂടി കണക്കാക്കിയാണ് ആനക്കോട്ടയിലെ ആനകൾക്ക് കുക്കുംബർ നൽകാൻ തീരുമാനിച്ചത്.

ADVERTISEMENT

തൃശ്ശൂർ പൂരം ദിവസമായ ഇന്ന് വർഷങ്ങളായി പാറമേക്കാവിന്റെ കോലനായകത്ത്വം വഹിച്ചിരുന്ന ഉത്തരകേമൻ ഗുരുവായൂർ നന്ദൻ എന്ന ആനക്ക് കുക്കുമ്പറും തണ്ണിമത്തനും പഴവും നൽകി ആനപ്രേമിസംഘം പ്രസിഡണ്ട് ശ്രീ കെ. പി. ഉദയൻ ചടങ്ങിന് തുടക്കം കുറിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here