ന്യൂഡൽഹി: ഡൽഹി കലാപത്തിനെ കുറിച്ച് ഏകപക്ഷീയമായ വാർത്തയും പ്രകോപനപരമായ ദൃശ്യങ്ങളും നൽകിയതിനെ തുടർന്ന് പ്രക്ഷേപണ വിലക്ക് നേരിട്ട ഏഷ്യാനെറ്റിന്റെ സംപ്രേഷണം പുനരാരംഭിച്ചത് നിരുപാധിക മാപ്പപേക്ഷക്ക് ശേഷമെന്നു റിപ്പോർട്ട്. മാപ്പു പറഞ്ഞില്ലെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ അവകാശവാദം, കേന്ദ്ര സർക്കാർ സ്വമേധയാ നിരോധനം നീക്കിയതാണ് എന്നും വകുപ്പിന് അബദ്ധം പറ്റിയതായും തീരുമാനം തെറ്റായിപ്പോയി എന്നും വാർത്താവിനിമയ വകുപ്പ് മന്ത്രി പറഞ്ഞതായുമാണ് ഏഷ്യാനെറ്റ് പ്രസ്താവനയിൽ അന്ന് അറിയിച്ചത്.

ADVERTISEMENT

എന്നാല്‍ നിരുപാധികം മാപ്പു പറഞ്ഞതിനു ശേഷമാണ് നിരോധനം ആറു മണിക്കൂറായി കുറച്ചതെന്ന് മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു.കെബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ചട്ടങ്ങളുടെ ലംഘനം നടത്തിയതിനെ തുടര്‍ന്ന് 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു ഏഷ്യാനെറ്റിന് പ്രക്ഷേപണ വിലക്ക് ഉണ്ടായിരുന്നത്. ഡല്‍ഹിയിലെ കലാപത്തെ തുടര്‍ന്ന് ഏകപക്ഷീയമായ വാര്‍ത്ത നല്‍കുകയും കലാപദൃശ്യങ്ങള്‍ നിരന്തരം ഏകപക്ഷീയമായി നല്‍കുകയും ചെയ്ത് സമൂഹങ്ങള്‍ക്കിടയില്‍ വർഗീയ വിരോധം വളര്‍ത്താനുതകും വിധം വാര്‍ത്തകള്‍ ചെയ്തതിനെ തുടര്‍ന്ന് ഏഷ്യാനെറ്റ്യ് ന്യൂസിനും മീഡിയ വണ്ണിനുമെതിരെ ശക്തമായ പ്രതിഷേധമായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നത്.

തുടർന്ന് വാർത്താ വിനിമയ മന്ത്രാലയത്തിന് നിരവധി പരാതികൾ പോയിരുന്നു. ഇതിനെ തുടർന്നാണ് പ്രക്ഷേപണ വിലക്ക് ഉണ്ടായത്. ഏഷ്യാനെറ്റ് ന്യൂസ് സമര്‍പ്പിച്ച നിരുപാധിക മാപ്പിനെ തുടര്‍ന്നാണ് സം‌പ്രേഷണം ആരംഭിക്കാന്‍ മന്ത്രാലയം അനുവാദം നല്‍കിയതെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. അണ്ടര്‍ സെക്രട്ടറി സോണിക ഖട്ടര്‍ ഒപ്പുവച്ചാണ് വിവരാവകാശത്തിനു മറുപടി നല്‍കിയിരിക്കുന്നത്.  രാജീവ് കേരളശേരിയാണ് ഇതിന്റെ വിശദവിവരങ്ങൾ ഫേസ്‌ബുക്കിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ

വ്യാജ വാർത്ത സൃഷ്ടിച്ച് പ്രക്ഷേപണ വിലക്ക് നേരിട്ട ഏഷ്യാനെറ്റിന്റെ സംപ്രേഷണം പുനരാരംഭിച്ചത് നിരുപാധിക മാപ്പപേക്ഷക്ക് ശേഷം.

കേന്ദ്ര സർക്കാർ സ്വമേധയാ നിരോധനം നീക്കിയതാണ് എന്നും വകുപ്പിന് അബദ്ധം പറ്റിയതായും തീരുമാനം തെറ്റായിപ്പോയി എന്നും വാർത്താവിനിമയ വകുപ്പ് മന്ത്രി പറഞ്ഞതായുമാണ് ഏഷ്യാനെറ്റ് പ്രസ്താവനയിൽ അന്ന് അറിയിച്ചത്.

നുണയാണ്, പച്ചനുണയാണത്….

COMMENT ON NEWS

Please enter your comment!
Please enter your name here