ഗുരുവായൂർ: ലോക തൊഴിലാളി ദിനത്തിൽ കോവിഡ് 19 എന്ന മഹാമാരിയെ തെല്ലും ഭയക്കാതെ സമൂഹത്തിനു വേണ്ടി രാവും പകലും എന്നില്ലാതെ സ്വന്തം കുടുംബത്തെപോലും മാറ്റിനിർത്തിക്കൊണ്ട് സേവനം അനുഷ്ഠിക്കുന്ന ഗുരുവായൂരിലെ നഗരസഭാ വിഭാഗം ആരോഗ്യ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ,ഫയർ ഫോഴ്സ്, ആക്ടസ്, ആംബുലൻസ് പ്രവർത്തകർ ഗുരുവായൂർ നഗരസഭ ഹെൽത്ത് സെന്റർ ജീവനക്കാർ,ആയുർവേദ ആശുപതി ജീവനക്കാർ എന്നിവർക്ക് മധുരം നൽകി യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി.ഗുരുവായൂർ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ ദേവൻ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ്.സൂരജ്, നിയോജകമണ്ഡലം ജന.സെക്രട്ടറി എ.കെ.ഷൈമിൽ, നേതാക്കളായ രഞ്ജിത്ത് പാലിയത്ത്,വി.എ.സുബൈർ, കണ്ണൻ അയ്യപ്പത്ത്, രഞ്ജിത്ത്.കെ.കെ, ആനന്ദ് രാമകൃഷ്ണൻ, വിഷ്ണു സതീഷ്കുമാർ എന്നിവർ നേതൃത്വം നൽകി.

