ലോക ടെലിവിഷൻ ചരിത്രത്തിൽ റെക്കോർഡിട്ട് രാമാനന്ദ് സാഗറിന്റെ രാമായണം പരമ്പര. ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്ന രാമായണമാണ് ലോകത്തെ ഏറ്റവും കൂടുതൽ പേർ കണ്ട വിനോദ പരിപാടി.

ADVERTISEMENT

33 വർഷങ്ങൾക്ക് ശേഷം ഈ വർഷം മാർച്ചിലാണ് രാമായണം വീണ്ടും ദൂരദർശനിൽ സംപ്രേഷണം ആരംഭിച്ചത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നീക്കം. 7.7 കോടി പേരാണ് പരമ്പര കണ്ടത്. ഡിഡി നാഷണൽ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. 1987 ലാണ് ആദ്യമായി രാമായണം സംപ്രേഷണം ചെയ്യുന്നത്. രാമാനന്ദ് സാഗർ തിരക്കഥയും സംവിധാനവും നിർവഹിച്ച പരമ്പരയിൽ അരുൺ ഗോവിൽ, ചിഖില തോപിവാല, സുനിൽ ലഹ്രി, ലളിത പവാർ, ദാരാ സിംഗ്, അരവിന്ദ് ത്രിവേദി എന്നിവരാണ് വേഷമിട്ടിരിക്കുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here