കോവിഡ്-19 രാജ്യത്തെ നിയമന നടപടികള്‍ മാറ്റിവെച്ചിരിക്കുന്ന വേളയിൽ തൃശൂര്‍ പ്രസിഡന്‍സി കരിയര്‍ പോയന്റ് ഡയറക്ടര്‍ കെ.ആര്‍.ഗിരീഷ് സംസാരിക്കുന്നു. കോവിഡ്-19 രോഗ ബാധയെത്തുടര്‍ന്ന് രണ്ടാം തവണയും റിക്രൂട്ട്‌മെന്റ് നടപടികള്‍ നിര്‍ത്തിവെച്ച് ബാങ്കിങ് മേഖലയിലെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഐ.ബി.പി.എസ്. പ്രോബേഷനറി ഓഫീസര്‍, ക്ലര്‍ക്ക്, സ്‌പെഷ്‌ലിസ്റ്റ് ഓഫീസര്‍, തുടങ്ങിയ തസ്തികകളിലെ ഫല പ്രഖ്യാപനവും വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകളുമാണ് അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുകയാണ്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 23-നാണ് പരീക്ഷകള്‍, അഭിമുഖം എന്നിവയടക്കമുള്ള എല്ലാ നിയമന നടപടികളും ഐ.ബി.പി.എസ് നിര്‍ത്തിവെച്ചത്. കൂടാതെ ഷെഡ്യൂള്‍, റീജയണല്‍ ബാങ്കുകളും നിയമന നടപടികള്‍ നിര്‍ത്തയിരിക്കുന്നു. ഈ അവസരത്തിലാണ് ചില കാര്യങ്ങള്‍ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കന്നവരുടെ ശ്രദ്ധയിലേക്കായി സൂചിപ്പിക്കുന്നത്. നമ്മുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ കൊറോണ ബാധിക്കുന്നില്ല, മാത്രമല്ല അത് ശക്തമായി തുടരും കൂടാതെ ഇന്ത്യ ഒരു യുവജന രാഷ്ട്രമായതിനാല്‍ നമ്മള്‍ കുതിച്ചു കയറും സംശയം ഇല്ല. ഇരുണ്ട ദിവസങ്ങളില്‍ കടന്നു പോകുന്നു ഇനിയാണ് ഏറ്റവും സാധ്യതയുള്ള ചില അവസരങ്ങള്‍ വരുന്നത്.
ഇന്ത്യ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നവരായിരിക്കും, ലോകമെമ്പാടുമുള്ള കോര്‍പ്പറേഷനുകള്‍ ചൈനയില്‍ നിന്നും കേന്ദ്രപ്രവര്‍ത്തനം നിര്‍ത്തി ഇന്ത്യയില്‍ ഉല്‍പ്പാദന സൗകര്യങ്ങള്‍ സ്ഥാപിക്കും. 100 യുഎസ്എ കമ്പനികളും 200 ജാപ്പനീസ് കമ്പനികളും ഇതിനകം തന്നെ ചൈന വിട്ടുപോകുന്നു ; ഇന്ത്യ മൊബൈല്‍ ഫോണുകള്‍ മുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വരെയുള്ള എല്ലാ ഇനങ്ങളുടെയും നിര്‍മ്മാണ കേന്ദ്രമായി മാറും. ഇന്ത്യന്‍ ജനത സത്യസന്ധരും കഠിനാധ്വാനികളും കഴിവുള്ളവരും വിശ്വസനീയരുമാണെന്നും ഇതുവരെ വിലകുറഞ്ഞവരാണെന്നും ഏറ്റവും വലുതും മികച്ചതുമായ ബ്രാന്‍ഡുകള്‍ മനസ്സിലാക്കും. തൊഴിലില്ലായ്മ നിരക്ക് കുറയും ഇന്ത്യന്‍ സമ്പദ് ഘടന ഉയരും നമ്മുടെ ബാങ്കിംഗ് മേഖല കൂടുതല്‍ കാര്യക്ഷമതയോടുകൂടിയ സൗകര്യങ്ങള്‍, എളുപ്പത്തില്‍ ലഭ്യത, വേഗം, എന്നിവയിലൂടെ ലോകം തന്നെ വിലമതിക്കും.
2020 ല്‍ ലോകം ചരിത്രത്തിലെ ഒരു വലിയ വഴിത്തിരിവില്‍ ആയിരിക്കും. അതിന്റെ വലിയ ഒരു മാറ്റം തുടങ്ങുന്നതു ഇന്ത്യയിലായിരിക്കും. വളരെ ശുഭാപ്തിവിശ്വാസം നമുക്കു വെച്ചു പുലര്‍ത്താം..

ADVERTISEMENT

കോവിഡ് കാലത്ത് മറ്റുമേഖലകളെപ്പോലെതന്നെ താളംതെറ്റിയ മത്സരപരിശീലന രംഗത്തെ കൈപിടിച്ചുയര്‍ത്താന്‍ നൂതന പദ്ധതികള്‍ നടപ്പാക്കാനാണ് ഞങ്ങള്‍ തയ്യാറെടുക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും ഫലപ്രദമായ ഓണ്‍ലൈന്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി പ്രത്യേക പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.
പുതിയ അധ്യയന വര്‍ഷം പരിശീലന കേന്ദ്രങ്ങള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് മത്സരവിദ്യാര്‍ഥികളുടെ ക്ഷേമം മുന്‍നിര്‍ത്തിയാകണം ഇത് പാലിക്കപ്പെടേണ്ടത്. രാജ്യത്തെ കോടി അധ്യാപകരെയും കോടി വിദ്യാര്‍ഥികളെയും ലോക്ക്ഡൗണ്‍ ബാധിച്ചിട്ടുണ്ട്. ലക്ഷത്തിലേറെ വരുന്ന പരിശീലന സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതുവരെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനുള്ള എല്ലാ സംവിധാനങ്ങള്‍ പ്രസിഡന്‍സി ഒരുക്കുമെന്നും ഗിരീഷ് പറയുന്നു.

പ്രസിഡന്‍സി കരിയര്‍ പോയന്റ്
ഒറ്റക്‌ളാസ്മുറിയിലെ ബാങ്കിംഗ് പരിശീലനം വളര്‍ന്നത് കേന്ദ്രീകൃതമായി

മത്സര പരീക്ഷ പരിശീലന കേന്ദ്രങ്ങളെ ആശ്രയിക്കുന്നവര്‍ അറിയണം തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസിഡന്‍സി കരിയര്‍ പോയ്ന്‍് . ഏറ്റവും മികച്ച പരിശീലനം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പുവരുത്തി എട്ട് വര്‍ഷം മുന്‍പ് തുടങ്ങിയ ഈ കേന്ദ്രം ആധുനികീകരണത്തിലൂടെ മികച്ച പരിശീലനകേന്ദ്രമായി ഇതിനകം മാറിയിരിക്കുകയാണ് . തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗകര്യമായി തൃശൂരിലും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗകര്യമായി തൊടുപുഴയിലും പ്രസിഡന്‍സി കരിയര്‍ പോയ്ന്റിന്റ് പ്രവര്‍ത്തിക്കുന്നു.
കൂടാതെ വിവിധ കോളേജുകളില്‍ ബിരുദധാരികള്‍ക്കുള്ള കരിയര്‍ ഓറിയന്റെഷന്‍ പ്രോഗ്രാം എന്നിവയും നിരന്തരം പ്രസിഡന്‍സി കരിയര്‍ പോയ്ന്‍ നടത്തുന്നുണ്ട്…. 2011 ഡിസംബറില്‍ തൃശൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച പ്രസിഡന്‍സി കരിയര്‍ പോയിന്റ് 1800 ത്തിലധികം പേരെ ഇതിനകം ബാങ്ക് ഉദ്യോഗസ്ഥരാക്കി മാറ്റി കേരളത്തിലെ എതിരാളികള്‍ ഇല്ലാത്ത സ്ഥാപനമായി മാറികഴിഞ്ഞിരിക്കുന്നു.
2018-2019 അധ്യയന വര്‍ഷത്തില്‍ 310 ഉദ്യോഗാര്‍ത്ഥികളെ പ്രസിഡന്‍സി കരിയര്‍ പോയിന്റിന്റെ പരിശീലനത്തിലൂടെ ബാങ്ക് ജോലിയിലേക്കെത്തിക്കാന്‍ കഴിഞ്ഞുവെന്നത് വസ്തുതയാണ്..
ഒരു പ്രതീക്ഷയും വെച്ചു പുലര്‍ത്താതെ തകര്‍ന്നേ തളര്‍ന്നേ എന്നു വിലപിച്ചിട്ടു എന്തു പ്രയോജനം നന്നായി പൊരുതുക അതിനു നല്ല ശുഭപ്രതീക്ഷ വളരെ ആവശ്യമാണു. കൂടുതൽ വിവരങ്ങൾക്ക് മൊബൈല്‍: 9447405523 കെ.ആര്‍.ഗിരീഷ് (ഡയറക്ടര്‍, പ്രസിഡന്‍സി കരിയര്‍ പോയന്റ്, തൃശൂര്‍, തൊടുപുഴ) നമുക്കു ഒരുമിച്ചു പൊരുതാം.

COMMENT ON NEWS

Please enter your comment!
Please enter your name here