ന്യൂഡൽഹി: ഏപ്രില്‍മാസത്തില്‍ മാരുതി സുസുകി രാജ്യത്ത് ഒരൊറ്റവാഹനംപോലും വിറ്റില്ല. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിതന്നെയാണ് ഇക്കാര്യം അറിയിച്ചത്.കോവിഡ്മൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിലാണിത്. കോവിഡ്മൂലം സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതിനെതുടര്‍ന്നാണിതെന്ന് കമ്പനി വ്യക്തമാക്കി.

ADVERTISEMENT

അതേസമയം, മുന്ദ്ര പോര്‍ട്ട് വഴി 632 വാഹനങ്ങള്‍ കയറ്റിയയച്ചതായി കമ്പനി അറിയിച്ചു. സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനെതുടര്‍ന്ന് ഗുരുഗ്രാമിലെ മാനേസര്‍ പ്ലാന്റില്‍ ഒറ്റഷിഫ്റ്റില്‍ പ്രവര്‍ത്തനം തുടങ്ങിയതായി കമ്പനി അറിയിച്ചു. 4,696 ജീവനക്കാരാണ് അവിടെമാത്രം ജോലി ചെയ്യുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here