ന്യൂഡല്‍ഹി • മദ്യം വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. മദ്യം, ഗുട്ക, പുകയില, സിഗരറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ തുറക്കാം. പൊതുസ്ഥലത്ത് വില്‍പ്പന നടത്തരുതെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. അതിനാല്‍ ബാറുകള്‍ അടഞ്ഞുതന്നെ കിടക്കും.സാമൂഹ്യ അകലം പാലിക്കണം. കടകളില്‍ ഒരു സമയം അഞ്ചുപേരില്‍ കൂടുതല്‍ പാടില്ല. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

ADVERTISEMENT

പൊതുഗതാഗതം ഉണ്ടാവില്ല. ഹോട്ടലുകള്‍ അടഞ്ഞു കിടക്കും. റെഡ് സോണില്‍ ഇളവുകള്‍ ഉണ്ടാകില്ല. അതേസമയം, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ നിയന്ത്രണങ്ങളോടെ ഇളവുകള്‍ അനുവദിക്കും. അവശ്യകാര്യങ്ങള്‍ക്കായി രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ പുറത്തിറങ്ങാം. 65 വയസിനുമുകളിലുള്ളവരും 10 വയസിന് താഴെയുള്ള കുട്ടികളും പുറത്തിറങ്ങരുത്. രോഗമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും പുറത്തിറങ്ങാന്‍ അനുമതിയില്ല.

ലോക്ക്ഡൗണ്‍ നീട്ടിയതോടെ റോഡ്, റെയില്‍, വ്യോമ ഗതാഗതങ്ങളൊന്നും ഉണ്ടാവില്ല. മെട്രോ സര്‍വീസുകളും നിര്‍ത്തിവയ്ക്കും. സ്‌കൂളുകളും കോളജുകളും തുറക്കില്ല. വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികളും ഒഴിവാക്കണമെന്നാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്ന പുതിയ ഉത്തരവില്‍ പറയുന്നത്. അന്തര്‍സംസ്ഥാന യാത്രകള്‍ക്കും വിലക്കുണ്ടാകും.
അതേസമയം, ഓറഞ്ച് സോണുകളില്‍ അന്തര്‍-ജില്ലാ യാത്രകള്‍ അനുവദിക്കും. ഓറഞ്ച് സോണുകളില്‍  ടാക്സി അനുവദിക്കും, ഡ്രൈവറും ഒരു യാത്രക്കാരനും മാത്രം.

റെഡ് സോണില്‍ ബൈക്കുകളില്‍ ഒരു യാത്രക്കാരന്‍ മാത്രം. ഗ്രീന്‍ സോണില്‍ ദേശീയതലത്തില്‍ വിലക്കില്ലാത്ത സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. ഗ്രീന്‍ സോണില്‍ ബസ് സര്‍വീഅനുവദിക്കും. , 50 ശതമാനം മാത്രം യാത്രക്കാരെ മാത്രമേ കയറ്റാനാവൂ.

COMMENT ON NEWS

Please enter your comment!
Please enter your name here