രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. ഡൽഹിയിൽ മാത്രം സിലിണ്ടറിന് 162.50 രൂപയാണ് കുറഞ്ഞത്. ഇതിന് അനുസരിച്ച് രാജ്യത്ത് മറ്റിടങ്ങളിലും വിലയിൽ കുറവ് വരും.

14.2 കിലോ വരുന്ന സബ്‌സിഡിയില്ലാത്ത സിലിണ്ടർ വില ഡൽഹിയിൽ 744 രൂപയിൽ നിന്ന് 581.50 രൂപയായി കുറയും. മുംബൈയിൽ 579 രൂപയും കൊൽക്കത്തയിൽ 584.50 രൂപയും ചെന്നൈയിൽ 569.50 രൂപയുമാകും. കേരളത്തിനും ആനുപാതികമായി വില കുറയും. കഴിഞ്ഞ രണ്ട് മാസമായി പാചക വാതകത്തിന്റെ വില കുറഞ്ഞു വരികയാണ്. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ഇടിഞ്ഞതാണ് പാചകവാതക വിലയിലും കുറവു വരാൻ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here