ഗുരുവായൂർ: ഗുരുവായൂർ നഗരസഭ വാർഡ് 26 ലെ 105 മത് നമ്പർ അംഗൻ വാടിയിയിലെ കുരുന്നുകളാണ് കുഞ്ഞു സമ്പാദ്യങ്ങൾ എല്ലാം ചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3150 രൂപ സംഭാവന നൽകിയത്. അംഗൻവാടി ലീഡർ ശ്രീയ സന്ദീപിന്റെ നേതൃത്വത്തിലാണ് നഗരസഭ ചെയർപേഴ്സൻ എം രതി ടീച്ചർക്ക് തുക കൈമാറിയത്. നഗരസഭ അഗതി ക്യാമ്പിലെ അന്തേവാസികൾക്ക് വേണ്ടി കുടുംബശ്രീ അംഗങ്ങൾ തയ്യാറാക്കിയ മാസ്കുകൾ നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ ഏറ്റുവാങ്ങി. അംഗൻവാടി ടീച്ചർ ആഗ്നസ് ലാസർ, ഹെൽപ്പർ സരിത കെ എ, അംഗൻ വാടി ഏരിയ ലെവൽ മോണിറ്ററിംങ് കമ്മിറ്റി കൺവീനർ ഹരിദാസൻ പനമ്പറമ്പത്ത് എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here