ജീവിതത്തില്‍ നഴ്സുമാരുടെ സേവനം ലഭിക്കാത്തതായി ആരാണുള്ളത്? ഭൂമിയില്‍ പിറന്നു വീഴുന്നത് അവരുടെ കൈകളിലേക്കാണ്. ഒടുവില്‍ ജീവിതത്തിന്റെ അന്ത്യ നിമിഷങ്ങളില്‍ കണ്ണുകള്‍ ചേര്‍ത്തടക്കുന്നതും ദൈവിക സ്പര്‍ശമുള്ള അവരുടെ വിരലുകളാണ്. മഹാവ്യാധിയുടെ ഈ കാലഘട്ടത്തില്‍ ജീവന്‍ പണയപ്പെടുത്തി സഹജീവികള്‍ക്കായി സേവനകര്‍മത്തിലാണ് നമ്മുടെ നഴ്സുമാരും ആരോഗ്യ പ്രവര്‍ത്തകരും. നിങ്ങള്‍ വീടുകളില്‍ സുരക്ഷിതരായിരിക്കൂ, നിങ്ങളുടെ ഉറ്റവര്‍ക്കായി ഞങ്ങള്‍ കാവലുണ്ട് എന്നു പറയുന്ന ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ക്കു വേണ്ടി ഒരു ട്രിബ്യൂട്ട് ഒരുക്കുകയാണ് സംഗീത സംവിധായകന്‍ ഡേവിഡ് ഷോണും സുഹൃത്തുക്കളും.

ADVERTISEMENT

ദൈവത്തിന്റെ സ്വന്തം മാലാഖമാര്‍ എന്ന പേരില്‍ ഒരു മ്യൂസിക് വീഡിയോ ഒരുക്കിയിരിക്കുകയാണ് ഇവര്‍. ലോക്ഡൗണ്‍ കാലത്ത് വിവിധ സ്ഥലങ്ങളിലായവര്‍ ഓണ്‍ലൈനിലൂടെ ഒത്തുകൂടിയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഡേവിഡ് ഷോണ്‍, സഞ്ജു ഡി ഡേവിഡ്, ആന്‍സണ്‍ തോന്നിയാമല, കെസിയ എമി ഐസക്, പ്രെയ്സി എലിസബെത്ത്, രാഖി നായര്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും പാടിയത് ഒന്നിച്ചു ചിട്ടപ്പെടുത്തിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ചലച്ചിത്ര ഗാനരചയിതാവ് ലിങ്കു ഏബ്രഹാമാണ് വരികള്‍ രചിച്ചിരിക്കുന്നത്.

https://youtu.be/VfZcwGD8En4

COMMENT ON NEWS

Please enter your comment!
Please enter your name here