ഗുരുവായൂർ: പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടു് “അകലയാണെങ്കിലും ഞങ്ങൾ അരികിൽ ഉണ്ട്” എന്ന സന്ദേശം നൽക്കി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗൃഹാതര സ്നേഹകൂട്ടായ്മ ചലഞ്ച് നടത്തി.മണ്ഡലത്തിലെ കോൺഗ്രസ്സ് പ്രവർത്തകരുടെയും, പ്രവാസി അനുഭാവി കുടുംബങ്ങളുടെയും വസതികളിൽ ആണ് കൂട്ടായ്മ ചലഞ്ച് നടത്തിയത്.നിലവിൽ പ്രവാസികൾ നേരിടുന്ന വിഷയങ്ങളും ആവശ്യങ്ങളും ആശങ്കകളും നടപ്പിലാക്കണമെന്നും, പരിഹരിയ്ക്കണമെന്നും, പ്രവാസികളെ എത്രയും വേഗം നാട്ടിലെത്തിയ്ക്കുവാൻ ക്രിയാത്മക നടപടികൾ സ്വീകരിക്കണമെന്നും പ്ലാക്കാഡുകൾ ഉയർത്തി പിടിച്ചു് കൊണ്ടാണ് പ്രവർത്തകരും, അനുഭാവികളും കൂട്ടായ്മയിൽ അണിച്ചേർന്നത് .

ADVERTISEMENT

സ്നേഹവാദനങ്ങളുമായും പങ്കാളികളായി മണ്ഡലം പ്രസിഡണ്ട് ബാലൻ വാറണാട്ടിന്റെ നേതൃത്വത്തിൽ മുൻ ബ്ലോക്ക് പ്രസിഡണ്ടു് ആർ. രവികുമാർചലഞ്ചിന് തുടക്കം കുറിച്ചു. നേതാക്കളായ ശശി വാറണാട്ട്, കെ.പി ഉദയൻ ,ഒ.കെ.ആർ.മണികണ്ഠൻ, പി.ഐ. ലാസർ .അരവിന്ദൻ പല്ലത്ത്, എം.കെ.ബാലകൃഷ്ണൻ, ശിവൻ പാലിയത്ത്, മേഴ്സി ജോയ് വി.കെ.സുജിത്ത്, പി.കെ.ജോർജ്ജ്, സ്റ്റീഫൻ ജോസ്, രാമൻ പല്ലത്ത്, ബിന്ദു നാരായണൻ, അരവിന്ദൻ കോങ്ങാട്ടിൽ, എസ്- കെ.. സന്തോഷ്, വി.കെ.ജയരാജ് കൗൺസിലർമാരായ ഷൈലജ ദേവൻ, അനിൽകുമാർ, സുഷാബാബു, ശ്രീദേവി ബാലൻ, പ്രിയാ രാജേന്ദ്രൻ -യൂത്ത് കോൺകോൺഗ്രസ്സ് നേതാക്കളായ നിഖിൽ കൃഷ്ണൻ, ഷൈമൽ, ഷാനു , സി.എസ്.സൂരജ്, മനീഷ്, വിഷ്ണു, ബൂത്ത് – വാർഡു് പ്രസിഡണ്ടുമാരായ മുഹമ്മദ് ഷാഫി,ജോയ് തോമാസ്, പ്രേംകുമാർ ജി. മേനോൻ, ബഷീർ മാണിക്കത്ത് പടി, പ്രമീള ശിവശങ്കരൻ കെ.കെ.ഉണ്ണികൃഷ്ണൻ, കണ്ണൻ അയ്യപ്പത്ത്, കെ.പി മനോജ്, അഷറഫ് കൊളാടി.കെ.വിശ്വനാഥൻ മറ്റു് പോഷക സംഘടനാ സാരഥികളായ പോളി ഫ്രാൻസീസ്, സുജിത്ത് തൈക്കാട്, പി.എം.മുഹമ്മദുണ്ണി, സി.കെ.ഡേവിസ്, രമേശ് തലപ്പിള്ളി തുടങ്ങിയവർ ഉൾപ്പടെ മറ്റു് അനവധി കുടുംബാംഗങ്ങളും അനുയായികളും, അനുഭാവികളും ചലഞ്ചിന്റെ കണ്ണികളായി പരിപാടിയിൽ പങ്ക് ച്ചേർന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here