ഗുരുവായൂർ:  കൊറോണയെന്ന മഹാമാരിയെ തുടർന്ന് ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ തൈക്കാട് മേഖല ഓഫീസ്, പഞ്ചാരമുക്കിലെ ബീഹാറികൾ താമസിക്കുന്ന സ്ഥലം, ചക്കംകണ്ടം, വിളക്കാട്ട് പാടം ബ്രഹ്മക്കുളം തുടങ്ങിയ ഏഴോളം പ്രദേശങ്ങളിൽ 2000 ഓളം മാസ്കുകൾ വിതരണം ചെയ്ത് ബോധവൽക്കരണം നടത്തുകയും, അവശത അനുഭവിക്കുന്നവർക്ക് അരി, പച്ചക്കറി കിറ്റുകൾ, നമോ കിറ്റുകൾ തുടങ്ങിയവ  BJP തൈക്കാട് മേഘല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തു. BJP തൈക്കാട് മേഖല പ്രസിഢണ്ട് ബിജു പട്ട്യാമ്പുള്ളി, Pട സുജിത്ത്, ജയപ്രകാശൻ പാണ്ടാരിക്കൽ,  വിബീഷ് മില്ലുംപടി, രവി അനന്തപുരി, ശ്രീകണ്ഠൻ, CS മനോജ്, ഷൺമുഖൻ,
അനീഷ് ബ്രഹമക്കുളം, സുനിൽ വാളക്കാട്ടുപടം രാധിഷ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here