1998 മുതൽ 2020 വരെ; ഇർഫാൻ ഖാന്റെ സിനിമാ ജീവിതം ചിത്രങ്ങളിലൂടെ..

ലോക സിനിമയ്ക്ക് ഇന്ത്യ സമ്മാനിച്ച അഭിനയ കരുത്തായിരുന്നു ഇർഫാൻ ഖാൻ. സ്ലംഡോഗ് മില്യണെയർ, ലൈഫ് ഓഫ് പൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകജനതയുടെ ശ്രദ്ധയാകർഷിച്ച അഭിനയ പ്രതിഭ.

നായകനായി മാത്രമല്ല, വില്ലനായും, ഹാസ്യതാരമായുമെല്ലാം വേഷമിട്ട ഇർഫാൻ ഖാൻ തനിക്ക് വഴങ്ങാത്തതായി ഒന്നുമില്ലെന്ന് നമുക്ക് കാണിച്ചുതന്നു. ലോകസിനിമയുടെ നെറുകയിലേക്ക് കുതിക്കുന്ന ഇന്ത്യൻ സിനിമാ പരിശ്രമങ്ങളുടെ തുടർച്ചയും നെടുംതൂണുമായിരുന്നു അന്തരിച്ച ഈ പ്രതിഭ. ബോളിവുഡിൽ വീശിയടിച്ച മാറ്റത്തിന്റെ കാറ്റിൽ ഇർഫാൻ ഖാന് പ്രധാന പങ്കുണ്ട്. പ്രമേയം കൊണ്ട് വിസ്മയിപ്പിച്ച പികു, ഹിന്ദി മീഡിയം, ദി ലഞ്ച്‌ബോക്‌സ് എന്നീ ചിത്രങ്ങൾ ഇർഫാൻ ഖാൻ അനശ്വരമാക്കിയ കഥാപാത്രങ്ങളിൽ ചിലത് മാത്രം.

1998 ൽ മീര നായരുടെ സലാം ബോംബെയിലൂടെയാണ് ഇർഫാൻ ഖാൻ ആഭിനയ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.

ദി വാരിയർ (2001)

മഖ്ബൂൽ (ഷെക്‌സ്പിയറുടെ വിഖ്യാത നാചകം മാക്ക്ബത്തിനെ ആസ്പദമാക്കി ചിത്രീകരിച്ചത്)

തബുവിനൊപ്പം ‘ദ നെയിംസേക്ക്’ (2006)

സ്ലംഡോഗ് മില്യണെയറിൽ പൊലീസ് ഓഫിസർ (2008)

ലൈഫ് ഓഫ് പൈ (2012)

ദി അമേസിംഗ് സ്‌പൈഡർമാൻ (2012)

ദ ലഞ്ച്‌ബോക്‌സ് (2013)

ഡി-ഡേ (2013)

ഹൈദർ (2014)

ഇൻഫേർണോ (2016)

പസിൽ (2018)

സൺഡാൻസ് ചലച്ചിത്ര മേളയിൽ ഇർഫാൻ ഖാൻ (2018)

അംഗ്രേസി മീഡിയം (2020)

guest
0 Comments
Inline Feedbacks
View all comments