തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നും രോഗബാധയുണ്ടാകുന്നത് ആശങ്ക ജനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയാല്‍ സ്ഥിതി വീണ്ടും വഷളാകുമെന്നും കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ചില പോസിറ്റീവ് കേസുകള്‍ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ചില ചരക്കുവണ്ടികള്‍ വന്നപ്പോള്‍ അതിലൂടെ ലഭിച്ചതാണ്. എല്ലാവരും രോഗം പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറിയ അശ്രദ്ധ പോലും രോഗപ്പകര്‍ച്ചയ്ക്ക് കരണമായേക്കാം. പല ജില്ലകളിലും ആളുകള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് നിലവിലെ സാഹചര്യങ്ങള്‍ക്ക് പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here