ഗുരുവായൂർ: ലോക് ഡൗൺ ലംഘിച്ച് മദ്യലഹരിയിൽ കാറോടിച്ച് വരുന്നതിനിടയിൽ ഗുരുവായൂർ ദേവസ്വം ഡ്രൈവര്‍ ചേലക്കര താണിപറമ്പ് വീട്ടില്‍ സുഭാഷിനേയാണ് (33) ടെമ്പിള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. അനന്തകൃഷ്ണനും, സംഘവും അറസ്റ്റുചെയ്തത്.. കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച്ച രാത്രി 12-മണിയോടെ മമ്മിയൂര്‍ ജംങഷനില്‍വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് കാര്‍ ടെമ്പിള്‍ പോലീസിന്റെ പിടിയിലായത്.. ഇതേ സമയം കാറിൽ ആനത്താവളത്തിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനും ഉണ്ടായിരുന്നതായി പറയുന്നു. എന്നാൽ ഇയാളെ കേസിൽ നിന്നും ഒഴിവാക്കിയതാണ് വിവരം.

ADVERTISEMENT

ഗുരുവായൂർ ദേവസ്വം ആനത്താവളത്തിൽ വെച്ച്
ആനതാവളത്തിലെ മാലിന്യം നീക്കം ചെയ്യുന്ന കരാറുക്കാരന്റെ മദ്യ സൽക്കാരം കഴിഞ്ഞ് രാത്രിയിൽ മടങ്ങും വഴി ഗുരുവായൂർ ദേവസ്വം വക ഫോർഡ് എക്കോ സപ്പോർട്ട് KL 46 Q 5040 കാർ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടിച്ചതായി കേൾക്കുന്നു .ടി സമയത്ത് പ്രസ്തുത വാഹനത്തിൽ ദേവസ്വം ആനത്താവളം മനേജർ
കെ.ടി ഹരിദാസ് ഡ്രൈവർ സുഭാഷ് എന്നിവരാണ് ഉണ്ടായിരുന്നതെത്രേ . ഹരിദാസ് നിരവധി അച്ചടക്ക നടപടിക്ക് വിധേയനായ ആളാണ്. ഈ ലോക്ഡൗൺ സമയത്ത് മദ്യ സൽക്കാരത്തിന് മദ്യം എവിടെ നിന്ന് കിട്ടിയെന്നത് ഗൗരവകരമായ ചോദ്യമാണ്, ദേവസ്വം അധികൃതർ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരുടെ മേൽ നടപടിയെടുക്കേണ്ടതാണ്.

COMMENT ON NEWS

Please enter your comment!
Please enter your name here