ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിൽ നിന്നും മദ്യപിച്ച് തിരികെ വരും വഴി ദേവസ്വത്തിന്റെ ഓദ്യോഗിക വാഹനത്തിൽ വെച്ച് പോലീസ് അറസ്റ്റു ചെയ്ത ജീവനക്കാരെ പുറത്താക്കണമെന്നും ആനക്കോട്ട കേന്ദ്രീകരിച്ച് ഇത്തരം പ്രവൃത്തികൾ നടത്തുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ഒരു ഭക്തൻ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാട്  നൽകിയ വാഹനത്തിലാണ് ജീവനക്കാരെ മദ്യപിച്ച നിലയിൽ പോലീസ് അറസ്റ്റു ചെയ്തത്. വിശ്വാസികൾ വഴിപാട് നൽകിയ വാഹനം ഇത്തരം മദ്യസൽക്കാരത്തിനും മറ്റും ഉപയോഗിക്കുന്ന ദേവസ്വം നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളി കൂടിയാണ്, ലോക് ഡൗൺ കാലത്തും ഇതുപോലുള്ള പ്രവർത്തികൾ ഏറെ പ്രതിഷേധാർഹമാണെന്നും ഇനിയും ഇത്തരം നടപടികൾ തുടർന്നാൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് അറിയിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here