മേയ് മൂന്നിന് ശേഷം രാജ്യത്ത് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് സൂചന

ഡല്‍ഹി: ദേശീയ ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മേയ് മൂന്നിന് ശേഷം രാജ്യത്ത് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. മെയ് നാല് മുതല്‍ പല ജില്ലകളിലും നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ ഉണ്ടാകുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സൂചന നല്‍കുന്നത്.ആഭ്യന്തരമന്ത്രാലയത്തില്‍ ലോക്ക്ഡൗണ്‍ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന് ബുധനാഴ്ച അവലോകന യോഗം ചേര്‍ന്നിരുന്നു.ലോക്ക്ഡൗണ്‍ മൂലം രാജ്യത്ത് വളരെയധികം നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മേയ് മൂന്ന് വരെ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളില്‍ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവരുമെന്നും ആഭ്യന്തരമന്ത്രാലയ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here