വടക്കാഞ്ചേരി: കോവിടിന്റെ  പാശ്ചാതലത്തിൽ മരുന്നില്ലാതെ ദുരിതത്തിലായ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലെ  പാലിയേറ്റീവ് കെയർ രോഗികൾക്ക് ഭാരതീയ സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ സഹായ ഹസ്തം. ഒരേ ദിവസം തന്നെ തൃശൂർ ജില്ലാ ആശുപത്രി, ചാവക്കാട്, കുന്നംകുളം, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, താലൂക് ആശുപത്രികൾ വാടാനപ്പള്ളി , കടപ്പുറം കമ്യൂണിറ്റി ഹീത്ത് സെന്ററുകൾ എന്നിവിടങ്ങളിലാണ് ഏഴു ലക്ഷത്തിലധികം രൂപ  വില  വരുന്ന മരുന്നുകൾ എത്തിച്ചത്.

സാജൻ തോമസ് ( ഗുരുവായൂർ ആർ ബി ഓ ), ശ്രീ അശോകൻ ( കിഴക്കേ കോട്ട ശാഖ ), ശ്രീ അബ്ദുൽ സലിം, ശ്രീ പ്രിജിത്ത് ( വടക്കാഞ്ചേരി ശാഖ), ശ്രീ പ്രദീപ് ( എസ് എം ഇ  ശാഖ ത്രിശൂർ ), ശ്രീ ഷനിത്ത് ( വാടാനപ്പള്ളി ശാഖ), ശ്രീ ജെയിൻ , ശ്രീ ഷാജി ശങ്കരൻകുട്ടി ( കടപ്പുറം ശാഖ ), ശ്രീ വിനേഷ് ( പുതുക്കാട് ശാഖ), ശ്രീ വേണുഗോപാൽ ( കോട്ടപ്പുറം ശാഖ ) എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഡോ. സ്വരൂപ്, ഡോ. മിനി, ഡോ. ലോഹിതാക്ഷൻ, ഡോ. ലക്ഷ്മണൻ, ഡോ. സംഗീത, ഡോ. സഫീർ, ഡോ. ശ്രീകാന്ത്,  ശ്രീമതി ദീപ, ശ്രീമതി അഭിയ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ മരുന്നുകൾ ഏറ്റുവാങ്ങി.

എറണാകുളത്തുനിന്നും മരുന്ന് എത്തിക്കാൻ  ഫയർ & റെസ്‌ക്യൂ  ഡിപ്പാർട്ടമെന്റും,  വിതരണം ചെയ്യാൻ വടക്കാഞ്ചേരി ആക്ടസ് ആംബുലസും, ശീതീകരണത്തിനു പൂനം മെഡിക്കൽസും സഹായം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here