തൃശൂര്‍: ടി.എന്‍ പ്രതാപന്‍ കേവലം ഒരു രാഷ്ട്രീയ പ്രവര്‍ത്തകനല്ല, സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിദ്ധ്യവും നിസ്വാര്‍ത്ഥ സേവനത്തിന്റെ ഉജ്വല മാതൃകയാണ്.

പ്രതാപന്‍ എം പി എന്ത് കൊണ്ടും വ്യത്യസ്തനാണ്. ഔദ്യോഗിക പദവികള്‍ ഇല്ലാത്ത കാലത്തും അദ്ധേഹത്തിന്റെ കാരുണ്യത്തിന്റെ ആഴം ജനം അറിഞ്ഞിട്ടുണ്ട്. കൊറോണ കാലത്ത് ഒരു കച്ചിത്തുരുമ്പും മനുഷ്യന് അനുഗ്രഹമാണ്. സാധാരണക്കാരനെ ഏറ്റവും കൂടുതല്‍ അലട്ടുന്നത് ചികിത്സയാണ്. അതിനു പരിധി വെക്കാന്‍ ആര്‍ക്കും കഴിയില്ല. ആരും അവിടെ വിലപേശാനും നില്‍ക്കില്ല. മരുന്ന് ലോബികള്‍ മനുഷ്യരെ ചികിത്സിച്ചു കൊല്ലുന്ന ദുരന്തം നാം നേരില്‍ കാണുന്നു. ഈ അതിജീവന കാലത്ത് അദ്ദേഹം തന്റെ പദ്ധതിക്ക് നല്‍കിയ പേര് തന്നെ അതിന്റെ ആഴം വ്യക്തമാകുന്നു.

ഈ ലോക്ക് ഡൌണ്‍ കാലത്തും എം പി തിരക്കിലാണ്. ആവശ്യമുള്ളവര്‍ക്ക് മരുന്ന് എത്തിക്കാനുള്ള അദ്ദേഹത്തിന്‍റെ ശ്രമം എന്നും ഓര്‍ത്ത്‌ വെക്കപ്പെടും. ഒരു ജനത അതിജീവനം തേടുമ്പോള്‍ അനാവശ്യ രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്ക്‌ പോകാതെ ജനത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍ വ്യാപൃതനായി തീരുക എന്നത് തന്നെയാണ് ഒരു പൊതു പ്രവര്‍ത്തകനില്‍ നിന്നും ലോകം ആഗ്രഹിക്കുന്നത്. സര്‍ക്കാരിന്റെ നയ വൈകല്യങ്ങള്‍ തിരുത്തിക്കുക എന്നത് തന്നെയാണ് പ്രതിപക്ഷത്തിന്റെ ജോലി. അതെ സമയം തങ്ങളുടെ കടമ മറന്നു പോകുകയും ചെയ്യരുത്.

എം പി യുടെ ശ്രദ്ധയില്‍ മറ്റൊരു കാര്യം കൂടി കൊണ്ട് വരുവാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ “ Generic Medicine “ ധാരാളമായി ലഭിക്കുന്നു. “ Conventional Medicine” നേക്കാള്‍ അതിനു പൈസ വളരെ കുറവാണ്. പക്ഷെ മരുന്ന് ലോബിയുടെ പ്രചരണം കാരണം അധികം പേരും അത് കഴിക്കാന്‍ തയ്യാറാവുന്നില്ല. സര്‍ക്കാര്‍ തലത്തില്‍ തന്നെ ഈ വിഷയത്തില്‍ ഒരു ഇടപെടലിന് താങ്കള്‍ ശ്രമിക്കണം. പ്രസ്തുത വിഷയം കേരള ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ മെയില്‍ അയച്ചിരുന്നു. ( കിട്ടാത്തത് കൊണ്ടാകാം നടപടി കാണാതിരുന്നത്)

ജയിച്ചാല്‍ ജനത്തെ മറക്കുന്നവര്‍ എന്നാണു സാധാരണ എം പി മാരെ കുറിച്ച് ലോകം പറയാറ്. ഈ ദുരിത സമയത്ത് ജനത്തിന്റെ ദുരിതം അകറ്റാന്‍ താങ്കള്‍ കാണിക്കുന്ന പ്രവര്‍ത്തനം എന്നും ഓര്‍മ്മിക്കപ്പെടും. ഇന്ത്യയില്‍ ആദ്യമായി കൊറോണ വന്നത് നമ്മുടെ സംസ്ഥാനതാണ്. സര്‍ക്കാരും പൊതു ജനവും ഒന്നിച്ചു നിന്നപ്പോള്‍ നാം അതിനെ അതിജയിക്കാന്‍ തയ്യാറായി എന്ന് കൂടി ഓര്‍ക്കണം. ഇനിയും നാടിനുവേണ്ടി കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ സര്‍വശക്തന്‍ അദ്ദേഹത്തിന് ആരോഗ്യവും അനുഗ്രഹവും കൊടുക്കുമാറാവട്ടെ.

Was this page useful?

Click on a star to rate it!

Average rating 0 / 5. Votes: 0

No votes so far! Be the first to rate this post.

We are sorry that this post was not useful for you!

Let us improve this post!

Tell us how we can improve this post?

LEAVE A REPLY

Please enter your comment!
Please enter your name here