ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജ് പ്രിൻസിപ്പൽ റവ.ഡോ. സിസ്റ്റർ ഫിലോ ജീസ് സ്തുത്യർഹമായ സേവനത്തിനുശേഷം ഇന്ന് വിരമിക്കന്നു.

ADVERTISEMENT

20 വർഷം ഗണിത ശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ എന്നീ നിലകളിലും 2019 – 2020 അദ്ധ്യയന വർഷം പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. ഈ വർഷം കോളേജ് നേടിയെടുത്ത യു.ജി.സി പരാമർശ് സ്കീം, മലയാള ഗവേഷണ വിഭാഗം, കമ്മ്യൂണിറ്റി കോളേജ്, 10 അധ്യാപക തസ്തികകൾ എന്നിവ സിസ്റ്റ് റിന്റെ നേതൃത്വത്തിൽ പൂർത്തിയായ പ്രവർത്തനങ്ങൾ ആയിരുന്നു.

കാമ്പസിനെ കൂടുതൽ പ്രകൃതി സൗഹൃദമാക്കുവാൻ വെർട്ടിക്കൽ ഗാർഡൻ, അക്വാഫോർണിക്സ് തുടങ്ങിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു. നല്ല ഒരു എഴുത്തുകാരി കൂടിയായ സിസറിന്റെ ജീവൻ സമൃദ്ധമാകുവാൻ എന്ന ഗ്രന്ഥം സാഹിത്യ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. അടുത്ത നാക് സന്ദർശന ത്തിനുളള ഒരുക്കങ്ങൾ കൂടി പൂർത്തിയാക്കിയാണ് സിസ്റ്റർ കലാലയത്തോട് വിട പറയുന്നത് .

COMMENT ON NEWS

Please enter your comment!
Please enter your name here