ഗുരുവായൂർ: ദുരന്തകാലത്ത് തന്റെ സമ്പാദ്യം ജനങ്ങൾക്കായി നൽകാൻ അഖിലക്ക് ആഗ്രഹം. കൈനീട്ടങ്ങളായും സമ്മാനങ്ങളായും തനിക്ക് ലഭിച്ചതൊക്കെ സൂക്ഷിച്ചുവച്ച കാശുക്കുടുക്ക പൊട്ടിച്ച് ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി നൽകാനായിവച്ചു. അഖിലയുടെ ആഗഹമറിഞ്ഞ ഗുരുവായൂരിന്റെ പ്രിയ എം എൽ എ, കെ വി അബ്ദുൾ ഖാദർ അഖിലയുടെ വീട്ടിലെത്തിത്തന്നെ അത് ഏറ്റുവാങ്ങി.

പുതിയതലമുറയുടെ സാമൂഹ്യ ബോധവും കരുതലുമാണ് അഖിലയുടെ ശ്ലാഘിക്കപ്പെടേണ്ട പ്രവൃത്തിയിലൂടെ തെളിയുന്നതെന്ന്
എം എൽ എ പറഞ്ഞു.

വടക്കേകാട് നായരങ്ങാടിയിലെ
തൊഴിലാളിയും പൊതു പ്രവർത്തകനുമായ പാരത്തി പുഷ്പാകരന്റെയും ഷൈനിയുടെയും മകളാണ്, മമ്മിയൂർ എൽ എഫ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ അവസാന വർഷ ബിരുദ വിദ്യാത്ഥിനിയായ
അഖില പുഷ്പാകരൻ.

നമ്മൾ_പരാജയപ്പെടില്ല

കേരളം_അതിജീവിക്കും

LEAVE A REPLY

Please enter your comment!
Please enter your name here