തൃശൂർ: മലപ്പുറം ജില്ലയിലേക്കുള്ള 10 റോഡുകൾ തൃശൂർ ജില്ലാ ഭരണകൂടം അടച്ചു. തൃശൂർ ജില്ലയോട് ചേർന്നുകിടക്കുന്ന പൊന്നാനി താലൂക്കിൽ കോവിഡ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഇരു ജില്ലയെയും ബന്ധിപ്പിക്കുന്ന 4 സംസ്ഥാന പാതകൾ ഉൾപ്പെടെ 10 റോഡുകൾ പൊലീസ് അടച്ചത്. ആംബുലൻസ് മാത്രമാണ് കടത്തിവിടുന്നത്.

ADVERTISEMENT

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് തങ്ങൾപടിയിലൂടെ മാത്രമാണ് ആവശ്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളും ഉപാധികളോടെ തൃശൂർ ജില്ലയിലേക്ക് കടക്കാൻ അനുവദിക്കുന്നത്. ഡ്രൈവർമാർ യാത്രക്കാർ എന്നിവരെ ആരോഗ്യ പ്രവർത്തകർ വിശദമായി പരിശോധിച്ച് സംശയമുള്ളവരെ ആരോഗ്യവകുപ്പിന്റെ ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റുകയാണ്.

ചൂണ്ടൽ – കുറ്റിപ്പുറം പാത ഭാഗികമായി അടച്ചു. പൊന്നാനി – ഗുരുവായൂർ,
വെളിയങ്കോട് – എടക്കഴിയൂർ,
ചങ്ങരംകുളം – സ്രായിക്കടവ്,
ചെറവല്ലൂർ–ഉപ്പുങ്ങൽ കടവ് സംസ്ഥാനപാതകൾ ഉൾപ്പെടെ 6 പഞ്ചായത്ത് റോഡുകളാണ് ബാരിക്കേഡുകളും തടിയും ഉപയോഗിച്ച് പൂർണമായും അടച്ചത്. അടച്ചിട്ട റോഡുകളിൽ 24 മണിക്കൂറും പൊലീസ് നിരീക്ഷണവുമുണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here