ചാവക്കാട്: ലോകത്തെ വിറപ്പിച്ച കൊണ്ടിരുന്ന കൊറോണ എന്ന പേര് മാസങ്ങൾക്ക് മുമ്പാണ് കേൾക്കാൻ തുടങ്ങിയതെങ്കിൽ വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ ഭവനത്തിന് കൊറോണ എന്ന് പേരിട്ടവരാണ് ചാവക്കാട് മണത്തല തെക്ക് വോൾഗ നഗറിനടുത്തെ പുത്തൻവീട്ടിൽ മാളിയേക്കൽ പരീത് മാസ്റ്ററുടെ മക്കൾ. വീടുനിർമാണം കഴിഞ്ഞ ശേഷം പരീത് മാസ്റ്ററുടെ ആൺമക്കളായ മുഹമ്മദാലി, ഉമ്മർ അബു, ഷെരീഫ് , ഷംസുദ്ദീൻ എന്നിവരാണ് വീടിന് പേരിടാൻ തീരുമാനിച്ചത്. ചർച്ചയ്ക്കിടെ സഹോദരൻ അബുവാണ് വീടിന് ‘കൊറോണ’ എന്ന പേര് കണ്ടെത്തിയത് എന്ന് ഷംസുദ്ദീൻ പറഞ്ഞു. തുടർന്ന് വീടിനുമുന്നിൽ റോഡിനോട് ചേർന്ന ഗേറ്റിൽ ‘കൊറോണ ഹൗസ്’ എന്നു പതിച്ചു. തപാൽ വഴിയെത്തുന്ന കത്തുകളിൽ പോലും മേൽവിലാസം ‘കൊറോണ ഹൗസ്’ എന്നായി മാറി.

ADVERTISEMENT

ഇപ്പോൾ ‘കൊറോണ ഹൗസ്’ അടഞ്ഞുകിടക്കുകയാണ്. അബുവിന്റെ കുടുംബം മാസത്തിലൊരിക്കൽ കൊറോണയിൽ വന്നു താമസിക്കുമെന്നുമാത്രം. മരണം വിതയ്ക്കുന്ന മഹാമാരിയായി കൊറോണ വൈറസ് മനുഷ്യരെ ഭയപ്പാടിന്റെ മുൾമുനയിൽ നിർത്തുമ്പോൾ കാൽ നൂറ്റാണ്ടിനു മുമ്പ് വീടിനു നൽകിയ ‘കൊറോണ’ എന്ന പേര് ഇന്ന് കാഴ്ചക്കാരിൽ ആശ്ചര്യം വിടർത്തുകയാണ്.

COMMENT ON NEWS

Please enter your comment!
Please enter your name here